മുബൈ(www.evisionnews.in)കനയ്യകുമാറിന്റെ ആരാധകനായി ഇന്ത്യന്‍ ക്രിക്കറ്റിലെ സൂപ്പര്‍ താരവും. ഇന്ത്യന്‍ ക്രിക്കറ്റിന്റെ അഭിമാനമായ സുരേഷ് റെയ്‌നയാണ് തന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെകനയ്യയ്ക്ക് പിന്തുണ പ്രഖ്യാപിച്ചത്. റെയ്‌നയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് നവമാധ്യമങ്ങളില്‍ വമ്പന്‍ ഹിറ്റായി മാറുകയാണ്.
രാജ്യമാകെ കനയ്യയുടെ പ്രസംഗത്തെ അഭിനന്ദിച്ച് രംഗത്തെത്തിയപ്പോളാണ് റെയ്‌നയും പിന്തുണയുമായെത്തിയത്. എന്‍ഡിടിവിയില്‍ കനയ്യയെ കണ്ടെന്നും, കനയ്യ സുന്ദരനാണെന്നും പറഞ്ഞാണ് പോസ്റ്റ് തുടങ്ങുന്നത്. കനയ്യയുടെ ഓരോ വാക്കിലും സത്യസന്ധത അനുഭവിക്കാനാകുമെന്നും റെയ്‌ന പറയുന്നു. കനയ്യയെ താന്‍ ബഹുമാനിക്കുന്നു. പോരാളിയും സത്യസന്ധനുമായ കനയ്യയെ താന്‍ സല്യൂട്ട് ചെയ്യുന്നതായും റെയ്‌ന ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
#kanhaiya on @ndtv right now… Beauty!!! Can just feel the honesty in every word..Respect himtrue fighter and honest man salute you

Post a Comment
0 Comments