Type Here to Get Search Results !

Bottom Ad

മത്സ്യ ബന്ധനത്തിനിടെ തോണിയില്‍ നിന്ന് വീണ് മരിച്ചു

നീലേശ്വരം:(www.evisionnews.in) മീന്‍ പിടിക്കുന്നതിനിടെ അപകടത്തില്‍ പെട്ട തൊഴിലാളി മരിച്ചു. നീലേശ്വരം അഴിത്തലയിലെ ഷാജി(40)യാണ് മരിച്ചത്. ഒഴുക്ക് വല ഉപയോഗിച്ച് ഉള്‍ക്കടലില്‍ മത്സ്യബന്ധനത്തിന് പോയതായിരുന്നു. വല അടുപ്പിക്കുന്നതിനിടെ തോണിയില്‍ നിന്ന് വീണ് പരിക്കേറ്റ ഷാജിയെ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 3ന് രാവിലെയാണ് മത്സ്യബന്ധനത്തിന് പുറപ്പെട്ടത്. ഇന്നലെ സന്ധ്യയോടെയാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ ഷാജിയെ കൂടെയുണ്ടായിരുന്ന രണ്ട് പേര്‍ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. പരേതയായ സരസുവിന്റെ മകനാണ്. ഭാര്യ: സംഗീത. മൂന്ന് മക്കളുണ്ട്.

Post a Comment

0 Comments

Top Post Ad

Below Post Ad