Type Here to Get Search Results !

Bottom Ad

ഖത്തര്‍ കാസര്‍ക്കോടന്‍ കൂട്ടായ്മയുടെ ദശവാര്‍ഷികാഘോഷത്തിന് ഉജ്ജ്വല തുടക്കം


ദോഹ : (www.evisionnews.in)ഖാത്തറിലെ കാസര്‍ക്കോടന്‍ പ്രവാസികളുടെ കൂട്ടായ്മയായ 'ക്യുട്ടീക്ക്' ന്റെ ദശവാര്‍ഷികാഘോഷം ദോഹ ഷാലിമാര്‍ പാലസ് ഹാളില്‍ ഒരു വര്‍ഷം നീണ്ട് നില്‍ക്കുന്ന പ്രൗഡോജ്ജലമായ ആഘോഷത്തിന് പ്രമുഖ വ്യവസായി ഡോ പി എ ഇബ്രാഹിം ഹാജി ഉദ്ഘാടനം ചെയ്തു.ചെയര്‍മാന്‍ ഡോ എം പി ഷാഫി ഹാജി അധ്യക്ഷത വഹിച്ചു ക്യുട്ടീക്കിന്റെ പുതിയ ലോഗോ ഷാഫി ഹാജി പ്രകാശനം ചെയ്തു.ക്യുട്ടീക്ക് മാനേജിംഗ് ഡയറക്ടര്‍ ലുഖ്മാനുല്‍ ഹക്കീം പി എ ഇബ്രാഹിം ഹാജിക്ക് ഉപഹാരം നല്‍കി.ക്യൂട്ടീക്ക് സ്ഥപകന്‍മാരായ ആദം കുഞ്ഞി തളങ്കര മുസ്തഫ ബാങ്കോട് എന്നിവരെ ഡോ പി എ ഇബ്രാഹിം ഹാജി ആദരിച്ചു
മികച്ച അക്കാദമിക്ക് വിജയം നേടിയ ക്യൂട്ടീക്ക് അംഗങ്ങളുടെ മക്കളായ റുഖിയ ലുബൈബ ലുഖ്മാന്‍, ഖദീജത്ത് അഫ്രുസ ഹാരിസ് എന്നിവര്‍ക്ക് സ്വര്‍ണ്ണ മെഡല്‍ നല്‍കുകയും മഹമൂദ് പി എ , സത്താര്‍ നെല്ലിക്കുന്ന് എന്നിവര്‍ ഉപഹാരവും നല്‍കി.പുതിയ ലോഗോയ്ക്ക് രൂഫകല്‍പന ചെയ്തതിന് ഇബ്രാഹി ഖലീല്‍ മാഹിന് ചടങ്ങില്‍ വെച്ച് ആഡിറ്റര്‍ മന്‍സൂര്‍, റോബര്‍ട്ടിക്ക് ശാസ്ത്രജന്‍ ഡോ മുഹമ്മദ് ഷക്കീര്‍ ന് പ്രഥമ ജനറല്‍ സെക്രട്ടറി യുസുഫ് ഹൈദര്‍ , ഖിറഅത്ത് അവതാരകാന്‍ മാസ്റ്റര്‍ ഇര്‍ഷാദുല്‍ ഹസ്സന് എക്‌സക്യുട്ടിവ് സെക്രടറി അബ്ദുള്ള ത്രീ സ്റ്റാര്‍ ഉപഹാരം നല്‍കി 
കടക്‌സ സെക്രടറി ഉണ്ണി നമ്പ്യാര്‍, മുസ്തഫ സൗദി ഗ്രൂപ്പ് , അന്‍വര്‍ അല്‍ സമാന്‍ എക്‌സ്‌ചേഞ്ച്, ഡോ ഹസ്സന്‍ കുഞ്ഞി, ഷാലി ബേക്കല്‍, കാദര്‍ ഹാജി കണ്ണൂര്‍, എം ടി പി മുഹമ്മദ് കുഞ്ഞി, കെ എസ് മുഹമ്മദ് കഞ്ഞി , മുഹമ്മദ് കുഞ്ഞി ഫ്രണ്ട്‌സ് കള്‍ചറല്‍ സെന്റര്‍ , മുഹമ്മദ് കുഞ്ഞി ചിത്താരി, മുട്ടം മഹമൂദ് എന്നിവര്‍ സംബന്ധച്ചു.ഖത്തറിലെ പ്രശസ്ത ഗായകന്‍ മജീദ് ചെമ്പിരിക്കയുടെ ഗാനമേള ആഘോഷത്തിന് കൊഴുപേകിഎം ലുഖ്മാനുല്‍ ഹക്കീം സ്വാഗതവും ഡയരക്ടര്‍ കെ എസ് അബ്ദുള്ള കുഞ്ഞി നന്ദിയും പറഞ്ഞു




Tags

Post a Comment

0 Comments

Top Post Ad

Below Post Ad