കാസര്‍കോട് (www.evisionnews.in): കരാട്ടെയില്‍ ദേശീയ തലത്തില്‍ ചാമ്പ്യന്‍ പട്ടവുമായി കാസര്‍കോട്ടെ 11 വയസുകാരന്‍ ശ്രദ്ധേയനാവുന്നു. ശ്രീലങ്കയില്‍ നടന്ന ജൂനിയര്‍ വിഭാഗം കരാട്ടെ മത്സരത്തിലാണ് ഇന്ത്യയെ പ്രതിനിധീകരിച്ച കാസര്‍കോട് മഞ്ചേശ്വരം സ്വദേശി കനിഷ്‌ക് മിന്നുന്ന വിജയം കരസ്ഥമാക്കിയത്. നേരത്തെ ദേശീയ സംസ്ഥാന തലത്തില്‍ നടന്ന നിരവധി മത്സരങ്ങളില്‍ കനിഷ്‌ക വിജയം കൈവരിച്ചിരുന്നു. രണ്ടു വയസ് മുതലാണ് കരാട്ടെ അഭ്യാസം ആരംഭിച്ചത്.
മഞ്ചേശ്വരം തുമിനാട് സ്വദേശി സുരേഷ് കുമാറിന്റെയും കവിതാ സുരേഷ് കുമാറിന്റെയും മകനാണ് കനിഷ്‌ക്. രാജ്യാന്തര തലത്തില്‍ നേട്ടം കരസ്ഥമാക്കിയ കനിഷ്‌കിനെ മഞ്ചേശ്വരം പൗരാവലി അനുമോദിച്ചു. കാസര്‍കോട് ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഹര്‍ഷാദ് വോര്‍ക്കാടി നേതൃത്വം നല്‍കി. മലേഷ്യയില്‍ നടക്കുന്ന രാജ്യാന്തര കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനുള്ള തയാറെടുപ്പിലാണ് ഇപ്പോള്‍ ഈ കൊച്ചു മിടുക്കന്‍.

Post a Comment
0 Comments