Type Here to Get Search Results !

Bottom Ad

വനിതാദിനം ആചരിച്ചു


കാസര്‍കോട്‌(www.evisionnews.in)ജില്ലാ സാമൂഹിക നീതി കാര്യാലയത്തിന്റെ ആഭിമുഖ്യത്തില്‍ അന്തര്‍ദേശീയ വനിതാദിനം ആചരിച്ചു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടി ജില്ലാ സാമൂഹിക നീതി ഓഫീസര്‍ പി ഡീനാ ഭരതന്‍ ഉദ്ഘാടനം ചെയ്തു. സീനിയര്‍ സൂപ്രണ്ട് പി പി നാരായണന്‍ അധ്യക്ഷത വഹിച്ചു. സ്ത്രീ ശാക്തീകരണവും നിയമ പരിരക്ഷയും എന്ന വിഷയത്തില്‍ അഡ്വ. രാധാകൃഷ്ണന്‍ പെരുമ്പളയും സ്ത്രീകളുടെ ആരോഗ്യം എന്ന വിഷയത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഐ എസ് എം) ഡോ. എ വി സുരേഷും ക്ലാസ്സെടുത്തു. ”2030 വര്‍ഷത്തോടെ ലോക ഭൂഖണ്ഡങ്ങളില്‍ സ്ത്രീ പുരുഷ സമത്വം തുല്യതയില്‍” എന്നതാണ് ഈ വര്‍ഷത്തെ വനിതാദിനാചരണ സന്ദേശം.


Post a Comment

0 Comments

Top Post Ad

Below Post Ad