Type Here to Get Search Results !

Bottom Ad

ഏകദിന പ്രകൃതി പഠന ക്യാമ്പ്

evisionnews

അഡൂര്‍:(www.evisionnews.in) ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍ക്കായി വനംവകുപ്പിന്റെ സോഷ്യല്‍ ഫോറസ്ട്രി വിഭാഗം റാണിപുരത്ത് ഏകദിന പ്രകൃതി പഠന ക്യാമ്പ് ഒരുക്കി. സോഷ്യല്‍ ഫോറസ്ട്രി കാസര്‍കോട് സെക്ഷന്‍ ഓഫീസര്‍ എന്‍ വി സത്യന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ സീനിയര്‍ അസിസ്റ്റന്റ് എച്ച് പദ്മ അധ്യക്ഷത വഹിച്ചു. പരിസ്ഥിതി പ്രവര്‍ത്തകന്‍ ഭാസ്‌കരന്‍ വെളളൂര്‍, റിട്ടയേര്‍ഡ് ഫോറസ്റ്റര്‍ നാരായണന്‍ വയനാട് എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി. അധ്യാപകരായ എ എം അബ്ദുള്‍ സലാം, പി ഇബ്രാഹിം ഖലീല്‍, ഓസ്റ്റിന്‍ സാംജി രാജ്, ടി കെ നാസിമ, ബി എം റാബിയത്തുല്‍ അദബിയ്യ, സിവില്‍ പോലീസ് ഓഫീസര്‍ രാജേഷ്, കേഡറ്റുകളായ മുജീബ്, മുനാസിയ, രചന എന്നിവര്‍ സംസാരിച്ചു. എസ് പി സി സി പി ഒ എ ഗംഗാധരന്‍ സ്വാഗതവും എ സി പി ഒ പി ശാരദ നന്ദിയും പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad