Type Here to Get Search Results !

Bottom Ad

എസ് എസ് എഫ് ഹൈസെൽ യൂണിറ്റിന് പുതിയ ഭാരവാഹികൾ

evisionnews

മുഗു:(www.evisiommews.in) എസ് എസ് എഫ് മുഗു സെക്ടര്‍ പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്കായി മുഹിമ്മാത്ത് ഹൈസെല്‍ യൂണിറ്റില്‍ സംഘടിപ്പിച്ച സെന്റ് ഓഫ് സമാപിച്ചു. പരിപാടി കാസറഗോഡ് ഡിവിഷന്‍ മഴവില്‍ സെക്രട്ടറി ഉമറുല്‍ ഫാറൂഖ് സഖാഫിയുടെ അധ്യക്ഷതയില്‍ മുഹിമ്മാത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഇബ്രാഹിം സിദ്ദീഖി ഉല്‍ഘാടനം ചെയ്തു. ഉമര്‍ സഖാഫി കോളിയൂര്‍, നൗഷാദ് അഹ്‌സനി കണ്ണൂര്‍, ഉനൈസ് മാസ്റ്റര്‍ പ്രസംഗിച്ചു. ഫൈസല്‍ സഖാഫി മുഗു തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.




പുതിയ ഹൈസെല്‍ ഭാരവാഹികളായി മുഹമ്മദ് ഷാഫി ഏണിയാടി (ചെയര്‍മാന്‍), അബ്ദുല്‍ ഇഷാം ഉളിയത്തടുക്ക (ജന.കണ്‍വീനര്‍), മുഹമ്മദ് അന്‍വര്‍ പള്ളിക്കര (ട്രഷറര്‍), അബ്ദുല്‍ നാസിര്‍.കെ ബെളിഞ്ച, മുഹമ്മദ് ഉവൈസ്.കെ പടന്നക്കാട് (വൈ.ചെയര്‍മാന്‍), അഷാദ് ജി.എ ഗുണാജെ, അമീന്‍ ഉവൈസ് ബി.സി റോഡ് (ജോ.കണ്‍വീനര്‍) എന്നിവരെ തെരഞ്ഞെടുത്തു. നാഫിഅ് സ്വാഗതവും അന്‍സാഫ് നന്ദിയും പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad