ഡല്‍ഹി (www.evisionnews.in): ലോകക്രിക്കറ്റിലെ ഏറ്റവും മികച്ച ഫിനിഷര്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്രസിംഗ് ധോണിയാണെന്ന് വിരാട് കോഹ്‌ലി. ഏഷ്യാ കപ്പ് ഫൈനലില്‍ ബംഗ്ലാദേശിനെതിരായ പ്രകടനമാണ് ലോകത്തിലെ ഏറ്റവും മികച്ച ഫിനിഷറെന്ന് തെളിയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഞായറാഴ്ച നടന്ന ഏഷ്യാ കപ്പ് ഫൈനലില്‍ എട്ട് വിക്കറ്റിനാണ് ഇന്ത്യ വിജയിച്ചത്. അര്‍ധസെഞ്ചുറി നേടിയ ശിഖര്‍ ധവാനും 41 റണ്‍സെടുത്ത വിരാട് കോഹ്ലിക്കുമൊപ്പം അവസാന ഓവറുകളില്‍ വെടിക്കെട്ടുതിര്‍ത്ത് ധോണിയും കിരീടനേട്ടത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. ഏഷ്യാ കപ്പിലെ വിജയം ഇന്ത്യയുടെ ആത്മവിശ്വാസം ഉയര്‍ത്തിയതായും ട്വന്റി 20 ലോകകപ്പില്‍ ഇത് നേട്ടമാകുമെന്നും കോഹ്‌ലി കൂട്ടിച്ചേര്‍ത്തു.

Post a Comment
0 Comments