ന്യൂഡല്‍ഹി:(www.evisionnews.in)കാത്തിരുന്ന്, ഒടുവില്‍ ആ ഫീച്ചറും വാട്സ്ആപ്പില്‍ ചേര്‍ത്തു. പി.ഡി.എഫ് അടക്കമുള്ള ഡോക്യുമെന്റുകളും ഇനി വാട്സ്ആപ്പിലൂടെ ഷെയര്‍ ചെയ്യാം.
വാട്സ്ആപ്പിന്റെ പുതിയ ആന്‍ഡ്രോയിഡ് v2.12.453 വേര്‍ഷനിലും v2.12.4 ഐ.ഒ.എസ് വേര്‍ഷനിലുമാണ് പുതിയ ഫീച്ചര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇടയ്ക്ക് വാട്സ്ആപ്പില്‍ 100 പുതിയ ഇമോജികള്‍ ഉള്‍ക്കൊളിച്ചിരുന്നു.
ഫെയ്സ്ബുക്കിന്റെ കീഴില്‍ വരുന്ന വാട്സ്ആപ്പ് കമ്പനി ഉപയോക്താക്കള്‍ക്കിടയില്‍ പിടിച്ചുനില്‍ക്കാന്‍ പറ്റാവുന്ന രീതിയിലൊക്കെ ശ്രമിച്ചാണ് മുന്നേറുന്നത്. വെല്ലുവിളി ഉയര്‍ത്തി സോമ എന്ന ആപ്പ് കേറിവന്നെങ്കിലും വാട്സ്ആപ്പിനെ തളച്ചിടാന്‍ മാത്രം വളര്‍ന്നില്ല. ഗ്രൂപ്പുകളില്‍ 100 അംഗങ്ങള്‍ക്കു പകരം ഇപ്പോള്‍ 256 അംഗങ്ങളെ ചേര്‍ക്കാനും വാട്സ്ആപ്പ് സൗകര്യമൊരുക്കിയിട്ടുണ്ട്.

Post a Comment
0 Comments