Type Here to Get Search Results !

Bottom Ad

ജയസൂര്യ നായകന്‍: 'ഇന്‍സ്‌പെക്ടര്‍ ദാവൂദ് ഇബ്രാഹിമി'ന്റെ ഷൂട്ടിംഗ് മാന്യയില്‍ തുടങ്ങി

evisionnews.in

മാന്യ: (www.evisionnews.in)ജയസൂര്യ പോലീസ് വേഷത്തില്‍ നായകനാവുന്ന ഇന്‍സ്‌പെക്ടര്‍ ദാവൂദ് ഇബ്രാഹിമിന്റെ (ഇ.ഡി)ഷൂട്ടിംഗ് മാന്യയിലും പരിസരപ്രദേശങ്ങളിലും ബുധനാഴ്ച രാവിലെ തുടങ്ങി. സുസു സുധീ വാല്‍മീകം ഫെയിം ശിവദയാണ് നായിക. 
ഇ.ഡി അഥവാ ഇന്‍സ്‌പെക്ടര്‍ ദാവൂദ് ഇബ്രാഹിം എന്നാണ് ചിത്രത്തിന്റെ പേര്. കാസര്‍കോടിന് പുറമെ മംഗളൂരുവിലും ചിത്രീകരണ ഉണ്ടാവും. മാന്യ, നീര്‍ച്ചാല്‍, കൊല്ലങ്ങാനം എന്നിവിടങ്ങളിലാണ് മുഖ്യ ചിത്രീകരണം .നവാഗതനായ സാജിദ് യഹ്‌യയാണ് സംവിധായകന്‍.
ജയസൂര്യ അഭിനയിക്കുന്ന ബിഗ് ബജറ്റ് ആക്ഷന്‍ എന്റര്‍ടെയിനര്‍ കൂടിയാണ് ഈ പുതിയ ചിത്രം. താക്ക താക്ക, പണ്ണയാരും പത്മിനിയും എന്നീ തമിഴ് സിനിമകള്‍ക്ക് ക്യാമറ ചലിപ്പിച്ച സുജിത് സാരംഗ് ഛായാഗ്രാഹണവും രാഹുല്‍ രാജ് ആണ് സംഗീതവും നിര്‍വ്വഹിക്കും. ജോജു ജോര്‍ജ്, സൈജു കുറുപ്പ്, സമ്പത്ത്, സുധി കോപ്പ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. മാജിക് ലാന്റേണ്‍ ഫിലിംസിന് വേണ്ടി അരുണും അജാസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. അധോലോകവുമായി ബന്ധപ്പെട്ടതാണ് സിനിമയുടെ ഇതിവൃത്തം. ചിത്രീകരണം ഒരു മാസം നീളും

Post a Comment

0 Comments

Top Post Ad

Below Post Ad