Type Here to Get Search Results !

Bottom Ad

അമീബയോട് തീയ്യറ്റര്‍ ഉടമകള്‍ കരുണകാണിച്ചില്ല:സംവിധായകന്‍ മനോജ് കാന


കാസര്‍കോട്:(www.evisionnews.in)എന്‍ഡോള്‍ഫാന്‍ ഇരകളുടെ ദുരിതങ്ങളും ജീവിത യാഥാര്‍ത്ഥ്യങ്ങളും ഇത് മൂലം കാസര്‍കോട് പ്രദേശം നേരിടുന്ന പ്രശ്‌നങ്ങളും ചിത്രീകരിച്ച അമീബ സിനിമയെ രണ്ടാംതരമെന്ന് മദ്രയടിച്ച് തീയ്യറ്റുകളില്‍ നിന്ന് പുറത്താക്കാനും പ്രേക്ഷകരില്‍ നിന്ന് അകറ്റാനും ചിലതീയ്യറ്റര്‍ ഉടമകള്‍ ഗൂഢാലോചന നടത്തി പ്രവര്‍ത്തിക്കുന്നതായി സംവിധായകന്‍ മനോജ് കാന. ഇത്തര സിനിമകളെ തീയ്യറ്റര്‍ ഉടമകളുടെ ശക്തമായ ലോബി ഞെരിച്ച് കൊല്ലുകയാണെന്നും സംവിധായകന്‍ പറഞ്ഞു. കാസര്‍കോട് പ്രസ്‌ക്ലബ്ബില്‍ മിറ്റ് ദ പ്രസില്‍ സംസാരിക്കുകയായിരുന്നു മനോജ്.
ചൊവ്വാഴചയാണ് അമീബ ഇക്കോല്ലത്തെ സംസ്ഥാനത്തെ രണ്ടാമെത്ത മികച്ച സിനിമക്കുള്ള അവാര്‍ഡ് നേടിയത്.അമീബയില്‍ മിന്നിത്തിളങ്ങുന്ന താരങ്ങള്‍ പ്രത്യക്ഷപ്പെട്ടിരുന്നെങ്കില്‍ ഇതിനെ ജനക്കൂട്ടം വരവേല്‍ക്കുമയാരിന്നു എന്നാല്‍ ഇതിന്റെ പിന്നണിയിലും മുന്നണിയിലും പ്രവര്‍ത്തിച്ചവര്‍ ലാഭേഛക്ക് വേണ്ടിയല്ല വേഷമിട്ടത്. അഭിനയത്തിനുള്ള പ്രതിഫലത്തുകപോലും എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ കണ്ണീരൊപ്പാന്‍ സംഭാവന നല്‍കുകയായിരുന്നു അവര്‍.ഭൂമി ചവിട്ടാത്ത നടിനടന്മാര്‍ക്കും മണ്ണിന്റെ ഗന്ധം അറിയാത്തവര്‍ത്തും കൊടിയവിഷമേറ്റ് നിലംപതിച്ചവരുടെ വേദന അറിയില്ലെന്നും മനോജ് പറഞ്ഞു.ഈ സിനിമയുടെ നിര്‍മ്മാണത്തിനും വിജയത്തിനും വിഷബാധയേറ്റ ഗ്രാമങ്ങളിലെ ജനങ്ങള്‍ നല്‍കിയ മനസ്സറിഞ്ഞുള്ള പിന്തുണ സിനിമാപ്രവര്‍ത്തകര്‍ക്ക് അതിരറ്റ ആത്മവിശ്വാസമാണ് നല്‍കിയതെന്നും ചായില്ല്യം സിനിമയുടെ സംവിധായകന്‍ കൂടിയായ മനോജ് പറഞ്ഞു.പ്രസ്‌ക്ലബ്ബ് പ്രസിഡണ്ട് സണ്ണി ജോസഫ്, കെ.യു.ഡബ്ല്യു.ജെ ട്രഷറര്‍ എം.ഒ വര്‍ഗ്ഗീസ്, ജി.ഭക്തവല്‍സലന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad