തൃക്കരിപ്പൂര്‍: (www.evisionnews.in)നിയമസഭാ ഇലക്ഷനില്‍ തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ നിന്ന് ജനവിധി തേടുന്ന വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ പ്രസിഡന്റ് സിഎച്ച് മുത്തലിബിന്റെ ഇലക്ഷന്‍ പ്രചരണ ഓഫീസ് തൃക്കരിപ്പൂര്‍ ബീരിച്ചേരി റെയില്‍വേ ഗേറ്റിന് സമീപം പ്രവര്‍ത്തനമാരംഭിച്ചു. ഓഫീസ് ഉദ്ഘാടനം വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന ജനറല്‍ കൗണ്‍സില്‍ മെമ്പര്‍ അംബുഞ്ഞി തലക്ലായി നിര്‍വ്വഹിച്ചു.ഇലക്ഷന്‍ കമ്മിറ്റി ജില്ലാ ചെയര്‍മാന്‍ സിഎച്ച് ബാവകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. സ്ഥാനാര്‍ത്ഥി സിഎച്ച് മുത്തലിബ്, വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ വൈസ് പ്രസിഡണ്ട് കെ.രാമകൃഷ്ണന്‍, ജില്ലാ ട്രഷറര്‍ ഹമീദ് കക്കണ്ടം, പ്രവാസി വിങ്ങ് ജില്ലാ കണ്‍വീനര്‍ എംസിഎം ഹനീഫ, ജില്ലാ കമ്മിറ്റി അംഗം മഹ്മൂദ് പള്ളിപ്പുഴ, എഫ്‌ഐടിയു ജില്ലാ പ്രസിഡന്റ് സതാനന്ദ9 എസി, ജില്ലാ സെക്രടറി എം ശെഫീഖ്, വനിതാ വിംഗ് ജില്ലാ കണ്‍വിനര്‍ എഎം ജുവൈരിയ, തൃക്കരിപ്പൂര്‍ മണ്ഡലം പ്രസിഡന്റ് വിപി മുഹമ്മദ് സാലിഹ്, മണ്ഡലം സെക്രടറി കെവി പത്മനാഭ9,എകെ സൈനുദ്ദീന്‍, ബിഎസ് ഖാലിദ് ഹാജി, വിപിയു മുഹമ്മദ് കുഞ്ഞി , ടികെ അഷ്‌റഫ് എന്നിവര്‍ സംസാരിച്ചു. ഇലക്ഷന്‍ കമ്മിറ്റി ജില്ലാ ജനറല്‍ കണ്‍വീനര്‍ പികെ അബ്ദുല്ല സ്വാഗതവും മണ്ഡലം കണ്‍വിനര്‍ എംവി ധനേഷ് നന്ദിയും പറഞ്ഞു.

Post a Comment
0 Comments