Type Here to Get Search Results !

Bottom Ad

ദേലംപാടി സോക്കര്‍ ലീഗ്: നവഭാരത് സയന്‍സ് കോളജ് ജേതാക്കള്‍

കാസര്‍കോട് (www.evisionnews.in): വോയ്‌സ് ഓഫ് അഡൂര്‍ സംഘടിപ്പിച്ച ദേലംപാടി സോക്കര്‍ ലീഗില്‍ നവഭാരത് സയന്‍സ് കോളജ് എഫ്.സി ജേതാക്കളായി. വാശിയേറിയ ഫൈനല്‍ മത്സരത്തില്‍ ശക്തരായ സി.കെ.ഐയെ എതിരില്ലാതെ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് പ്രഥമ ഡി.എസ്.എല്‍ കിരീടത്തില്‍ നവഭാരത് സയന്‍സ് കോളജ് മുത്തമിട്ടത്. 

ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി ബഷീര്‍ ഉദ്ഘാടനം ചെയ്തു. പുരുഷോത്തമന്‍, ദേലംപാടി പഞ്ചായത്ത് മുന്‍ വൈസ്പ്രസിഡണ്ട് ചന്ദ്രശേഖരന്‍, മാക്ക് അഡൂര്‍, നവഭാരത് സയന്‍സ് കോളജ് മാനേജിംഗ് ഡയറക്ടര്‍ കെ.എം സഫ്‌വാന്‍ കുന്നില്‍, അനന്തന്‍, മൊയ്തീന്‍, അശോകന്‍, സുദീശന്‍, ഡോ. ജനാര്‍ദ്ദനന്‍, റഹിം അടൂര്‍, അശോകന്‍ (എന്‍.ബി.എസ്) പങ്കെടുത്തു.

Post a Comment

0 Comments

Top Post Ad

Below Post Ad