Type Here to Get Search Results !

Bottom Ad

കാഞ്ഞങ്ങാട്ട് സിപിഎം -ബിജെപി സംഘര്‍ഷം: രണ്ടു പേര്‍ക്ക് പരിക്ക്


കാഞ്ഞങ്ങാട് (www.evisionnews.in): അനുസ്മരണ പരിപാടി കഴിഞ്ഞ് പ്രകടനമായി മടങ്ങിയ സിപിഎം പ്രവര്‍ത്തകരെ മാവുങ്കാലില്‍ ആര്‍എസ്എസ് ബിജെപി സംഘം ആക്രമിച്ചതായി പരാതി. അത്തിക്കോത്ത് ബ്രാഞ്ച് സെക്രട്ടറിയും ബല്ലാ ലോക്കല്‍കമ്മിറ്റി അംഗവുമായ രാജന്‍ അത്തിക്കോത്ത് (30), ബന്ധുവായ അരുണ്‍ (16) എന്നിവരെയാണ് ഞായറാഴ്ച വൈകിട്ട് ആക്രമിച്ചത്. അടിയേറ്റ് രാജന്റെ പല്ല് കൊഴിഞ്ഞിട്ടുണ്ട്. പരിക്കേറ്റ രാജനെയും അരുണിനെയും ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ആര്‍എസ്എസുകാര്‍ കൊലപ്പെടുത്തിയ കാഞ്ഞങ്ങാട്ടെ ഓട്ടോതൊഴിലാളിയും സിഐടിയു പ്രവര്‍ത്തകനുമായിരുന്ന മാവുങ്കാല്‍ ഉദയംകുന്നിലെ പ്രഭാകരന്റെ അനുസ്മരണ ദിനാചരണത്തിന്റെ ഭാഗമായി മാവുങ്കാലില്‍ നടന്ന സമ്മേളനം കഴിഞ്ഞ് പ്രവര്‍ത്തകര്‍ അത്തിക്കോത്തേക്ക് പ്രകടനമായി നീങ്ങുമ്പോഴാണ് ആക്രമണം.

Post a Comment

0 Comments

Top Post Ad

Below Post Ad