Type Here to Get Search Results !

Bottom Ad

ഒളിച്ചോടിയ കമിതാക്കള്‍ വിവാഹിതരായി

ബളാല്‍: (www.evisionnews.in)ഒളിച്ചോടിയ ഓട്ടോ റിക്ഷാ ഡ്രൈവറും ഡിഗ്രി വിദ്യാര്‍ത്ഥിനിയും വിവാഹിതരായതായി സൂചന. ഇവരുടെ വിവാഹഫോട്ടോ ഫേസ് ബുക്കിലും വാട്‌സ് ആപ്പിലും പ്രചരിക്കുന്നുണ്ട്.
ബളാല്‍ ടൗണിലെ ഓട്ടോ റിക്ഷാ ഡ്രൈവര്‍ അത്തിക്കടവിടെ മിഥുനും ബിരിക്കുളത്തെ ഹനീഫയുടെ മകള്‍ ഫര്‍സീനയുമാണ് കഴിഞ്ഞ ദിവസം ഒളിച്ചോടിയത്.
യുവാവ് മുമ്പ് പരപ്പയില്‍ കേബിള്‍ ടി.വി സംബന്ധമായി ജോലി ചെയ്തിരുന്നു. ഈ സമയത്ത് പരപ്പ ഹയര്‍ സെക്കണ്ടറിയില്‍ വിദ്യാര്‍ത്ഥിനിയായിരുന്നു യുവതിയുമായി അടുത്ത മിഥുന്‍ അഞ്ചുവര്‍ഷമായി പ്രണയം തുടര്‍ന്നു.
പ്രണയം മൂര്‍ദ്ധന്യാവസ്ഥയിലായ വിവരം ശ്രദ്ധയില്‍പ്പെട്ട ഫര്‍സീനയുടെ ബന്ധുക്കള്‍ ഡിഗ്രി പഠനം ഇടക്ക് വെച്ച് നിര്‍ത്തിവെപ്പിച്ചിരുന്നു. ഏറ്റവും ഒടുവിലാണ് ഇരുവരും നാടുവിട്ടത്.

Post a Comment

0 Comments

Top Post Ad

Below Post Ad