തൃക്കരിപ്പൂര് :(www.evisionnews.in)തൃക്കരിപ്പൂര് സിന്തറ്റിക്ക് ഫുട്‌ബോള് സ്റ്റേഡിയത്തിന്റെ ഗുണനിലവാര പരിശോധന നടത്താന്ഫിഫപ്രതിനിധിയെത്തിസ്റ്റേഡിയത്തിന്റെനിര്മാണംഅവസാനഘട്ടത്തിലാണ്.ചൈനയില്‌നിന്നുള്ള ഫിഫ ടെക്‌നിക്കല് മാനേജര് ജൂ ആണ് പരിശോധനയ്ക്ക് നേതൃത്വം നല്കിയത്. കമ്പ്യൂട്ടറിന്റെയും പ്രത്യേകതരം യന്ത്രത്തിന്റെയും സഹായത്തോടെ മൈതാനത്തിലെ റബ്ബര് മണലിന്റെ വിന്യാസം, കൃത്രിമ പുല്ത്തകിടിയുടെ വിന്യാസം, മൈതാനത്തിന്റെ നീര്‌വാര്ച്ച എന്നിവ വിലയിരുത്തി
സ്‌പോര്ട്‌സ് ലാബ് എന്ന കന്പ്യൂട്ടര് നിയന്ത്രിത സോഫ്റ്റ്‌വെയറിലാണ് വിവരങ്ങള് രേഖപ്പെടുത്തിയത്. ഫുട്‌ബോള് മൈതാനത്തുവീണ് തിരികെ ഉയരുന്നതിനാവശ്യമായ ഇലാസ്തികതയും വിലയിരുത്തി. ഒരുമാസത്തോളം തൊഴിലാളികള് യന്ത്രസഹായമില്ലാതെയാണ് പുല്ത്തകിടികള്ക്കിടയില് റബ്ബര് മണല്‌വിരി പൂര്ത്തിയാക്കിയത്. മൈതാനത്ത് തെര്മല് പെയിന്റ് ഉപയോഗിച്ച് കോര്ട്ട് വരക്കുന്ന പ്രവൃത്തിയും പൂര്ത്തായാക്കി.
സ്റ്റേഡിയത്തില് ഗോള് പോസ്റ്റും ഒരുക്കിക്കഴിഞ്ഞു. സാങ്കേതിക വിദഗ്ധന്റെ റിപ്പോര്ട്ട് ലഭിക്കുന്ന മുറയ്ക്ക് സ്റ്റേഡിയം കൈമാറാന് കഴിയും.സംസ്ഥാനത്ത് ആധുനിക സൗകര്യങ്ങളോടെ ഒരുക്കുന്ന രണ്ട് വിവിധോദ്ദേശ്യ സ്റ്റേഡിയങ്ങളില് ഒന്നാണ് തൃക്കരിപ്പൂര് നടക്കാവ് വലിയ കൊവ്വല് മൈതാനത്തിലേത്. മറ്റൊന്ന് ആലപ്പുഴയിലാണ്. കിറ്റ്‌കോയുടെ മേല്‌നോട്ടത്തില് ഡല്ഹി ആസ്ഥാനമായ ശിവാനരേഷ് കമ്പനിയാണ് 2.76 കോടി രൂപ ചെലവില്‍ സ്റ്റേഡിയം നിര്മിച്ചത്

Post a Comment
0 Comments