Type Here to Get Search Results !

Bottom Ad

എം എസ് എഫിന്റെ പറവ കള്‍ക്കൊരു നീര്‍ക്കുടം പദ്ധതി ദൈവ പ്രീതിക്ക് വേണ്ടി: ഡോ. സുരേന്ദ്രനാഥ്


കാഞ്ഞങ്ങാട്:(www.evisionnews.in) കടുത്ത വേനലില്‍ കുടിവെള്ളം കിട്ടാന്‍ പ്രയാസപ്പെടുന്ന മിണ്ടാ പ്രാണികള്‍ക്ക് കുടിവെള്ളം എത്തിക്കുന്ന പറവകള്‍ക്കൊരു തണ്ണീര്‍ കുടം പദ്ധതി ദൈവപ്രീതി മാത്രം പ്രതീക്ഷിച്ചാണെന്ന് പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ ഡോ.സുരേന്ദ്രനാഥ് അഭിപ്രായപ്പെട്ടു. 
പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം കാഞ്ഞങ്ങാട് നെഹ്‌റു ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍  നിര്‍വ്വഹിച്ച്  സംസാരിക്കുകയായിരുന്നു അദ്ദേഹം
ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ ഇത്തരത്തിലുള്ള പരിപാടി നടന്നു.പ്രസിഡന്റ് ഹാശിം ബംബ്രാണി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഉസാം പഒളങ്കോട് സ്വാഗതം പറഞ്ഞു. റഊഫ് ബായിക്കര, അബ്ദുല്ല ആറങ്ങാടി , ഇര്‍ഷാദ് മൊഗ്രാല്‍, സാദിഖുല്‍ അമീന്‍, ജാഫര്‍ കല്ലഞ്ചിറ, മുഹമ്മദ് മണിയനോടി, റമീസ് ആറങ്ങാടി, റംഷീദ് നമ്പ്യാര്‍ കൊച്ചി, നൗഷാദ് ചന്തേര, കുഞ്ഞബ്ദുല്ല ബീരിച്ചേരി, അസ്ഹറുദ്ദീന്‍ മണിയനോടി, സഫ്വാന്‍ മാണിക്കോത്ത്, നന്ദകിഷോര്‍, ശരീഫ് സംബന്ധിച്ചു.

ലോക ജലദിനാചരണം നടത്തി
കാസർകോട്: (www.evisionnews.in)ലോക ജലദിനത്തോടനുബന്ധിച്ച് തുരുത്തി മുഹമ്മദിയ്യ മദ്രസയിൽ പറവകൾക്കൊരു നീർക്കുടം പദ്ധതി നട ത്തി. ഓരോ വിദ്യാർത്ഥികളും അവരവരുടെ വീടുകളിൽ നീർക്കുടം സ്ഥാപിക്കും . സി. എസ് മുഹമ്മദ് മുസ്ല്യാർ ഉദ്ഘാടനം ചെയ്തു. ഇബ്രാഹിം ബാത്തി ഷ മിസ്ബാഹി അധ്യക്ഷത വഹിച്ചു. ഉസാം പള്ളങ്കോട്ട് സ്വാഗതം പറഞ്ഞു. അൽത്വാ ഫ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു .റഫീഖ് മൗലവി, സാബിത്ത് മൗലവി, അജ്മൽ ശഹ്സാൻ , ഫൗസാൻ, സഅദുദ്ദീൻ പ്രസംഗിച്ചു.



പറവകള്‍ക്കൊരു തണ്ണീര്‍ക്കുടം
എതിര്‍ത്തോട്.ലോകജനദിനത്തില്‍ എം എസ് എഫ് എതിര്‍ത്തോട് ശാഖ കമ്മിറ്റി പറവകള്‍ക്കായി തണ്ണീര്‍ക്കുടം ഒരുക്കി.എം എസ് എഫ് കാസറഗോഡ് ജില്ലാ സെക്രട്ടറി അസ്ഹറുദ്ധീന്‍ എതിര്‍ത്തോട് ഉദ്ഘാടനം ചെയ്തു.കബീര്‍.പി.എസ്, അനസ് എതിര്‍ത്തോട്, റാഷിദ്.വൈ ,റിയാസ് തായല്‍ നാസര്‍ കുന്നില്‍, അബ്ദുല്‍ ഖാദര്‍ ,ശാഹുല്‍ ഹമീദ് എന്നിവര്‍ നേതൃത്വം നല്‍കി



പറവകള്‍ക്ക് തണ്ണീര്‍ക്കുടമൊരുക്കി മഞ്ചേശ്വരം മണ്ഡലം എം.എസ്.എഫ് 
മീയപദവ് : ലോക ജല ദിനത്തില്‍ എം എസ് എഫ് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പറവകള്‍ക്കൊരു തണ്ണാര്‍ര്‍കുടം പരിവാടി പി.ബി അബ്ദുല്‍ റസാഖ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു .എം.എസ് .എഫ് സംസ്ഥാന സെക്രട്ടറി അസീസ് കളത്തൂര്‍ , മണ്ഡലം പ്രസിഡണ്ട് സിദ്ദീഖ് മഞ്ചേശ്വരം , സെക്രട്ടറി സവാദ് അങ്ങടിമുഗര്‍, ട്രഷറര്‍ റഹ്മാന്‍ പള്ളം , വൈസ് പ്രസിഡണ്ടുമാരായ ഫതഹ് തങ്ങള്‍ , ജാഫര്‍ പവൂര്‍ , സെക്രട്ടറിമാരായ, ജംഷീര്‍ മൊഗ്രാല്‍ , നൗഷാദ് മീഞ്ച , മീഞ്ച ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയറമാന്‍മുഹമ്മദ് കുഞ്ഞി , എം എസ് എഫ് പഞ്ചായത്ത് സെക്രട്ടറി ഉനൈസ് , സിദ്ദീഖ് എ.എം , അബ്ദുള്ള ടി ഐ , കമറുദ്ദീന്‍ സംബന്ധിച്ചു


ജല ദിനത്തില്‍ പറവകള്‍ക്ക് കുളിരേകി . എസ് . ടി . യു
ഉപ്പള:(www.evisionnews.in)ജല ദിനത്തില്‍ ദാഹിച്ചു വലയുന്ന മിണ്ടാപ്രാണികള്‍ക്കായി എസ് . ടി . യു. ചുമട്ട് തൊഴിലാളി യുണിയന്‍ യുണിറ്റ് കമ്മിറ്റി തണ്ണീര്‍ക്കുടങ്ങളൊരുക്കി. എസ്. ടി . യു . യുണിറ്റ് ജനറല്‍ സെക്രട്ടറി ഗോള്‍ഡ്ന്‍ അബ്ദുള്‍ റഹമന്‍ ഉദ്ഘാടനം ചെയ്തു. നാസിര്‍. ഷിവരം . മുഹമ്മദ്. ശിഹാബ്, സംബന്ധിച്ചു.

പറവകള്‍ക്ക് ദാഹ ജലം ഒരുക്കി ചെറുവത്തൂര്‍ എം.എസ്.എഫ്
ചെറുവത്തൂര്‍: മിണ്ടാപ്രാണികളും ഭൂമിയുടെ അവകാഷികളാണെന്ന് ബോധ്യപ്പെടുത്തിക്കൊണ്ട് എം.എസ് .എഫ്  തണ്ണീര്‍കുടം സ്ഥാപിച്ചു . പൊള്ളുന്ന വേനലില്‍ പറവകള്‍ക്ക് ദാഹ ജലം ഒരുക്കാന്‍ എം.എസ്.എഫ് തൃക്കരിപ്പൂര്‍ മണ്ഡലം കമ്മിറ്റിയാണ് കലാലയങ്ങളിലും , സ്ഥാപനങ്ങളിലും വീടുകളിലും കേന്ദ്രീകരിച്ച് തണ്ണീര്‍കുടം സ്ഥാപിച്ചത്. ഓരോ ദിവസവും ജലം നിറച്ച പക്ഷികള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന രീതിയിലാണ് സ്ഥാപിച്ചത്.  പെരുമ്പട്ട ഗവ:യു.പി.സ്‌കൂള്‍ പരിസരത്ത് മണ്ഡലം തല ഉദ്ഘാടനം മുസ്ലിം ലീഗ് തൃക്കരിപ്പൂര്‍ മണ്ഡലം സെക്രട്ടറി പി.കെ അബ്ദുള്‍ കരീം ഹാജി നിര്‍വഹിച്ചു. എം.എസ്.എഫ് മണ്ഡലം പ്രസിഡന്റ് നൗഷാദ് ചന്തേര,ജന:സെക്രട്ടറി ടി.വി.കുഞ്ഞബ്ദുള്ള,ഷാര്‍ജ കെ.എം.സി.സി മണ്ഡലം ട്രഷറര്‍ മുഹമ്മദ് മണിയനോടി, എം.എസ്.എഫ് മണ്ഡലം ഭാരവാഹികളായ നജീബ് നീലേശ്വരം,മുബഷിര്‍ പെരുമ്പട്ട, പി.ശിഹാബ്, എം.സാബിത്ത്,എം.ടി.സലീം സംബന്ധിച്ചു.





Post a Comment

0 Comments

Top Post Ad

Below Post Ad