കാഞ്ഞങ്ങാട്: (www.evisionnews.in)വിവാഹമോചനം നേടിയ ഭാര്യക്ക് ഭര്‍ത്താവ് ഇരുപത്തിമൂന്നരലക്ഷം രൂപ നഷ്ടപരിഹാരമായും ചിലവായും നല്‍കാന്‍ കോടതി ഉത്തരവ്.ചിത്താരി രാവണേശ്വരത്തെ അബ്ദുള്‍ മുത്തലീബിന്റെ മകള്‍ സര്‍ഫുന്നീസക്ക് (30) ഭര്‍ത്താവായിരുന്ന കാസര്‍കോട് കൊളത്തൂര്‍ അരിയിലെ അബ്ദുള്ളയുടെ മകന്‍ എ.ആര്‍. അബ്ബാസാണ് തുക നല്‍കേണ്ടത്.
1998 സെപ്തംബര്‍ ആറിനാണ് സര്‍ഫുന്നീസയും അബ്ബാ സും വിവാഹിതരായത്. ഈ ബന്ധത്തില്‍ ഇവര്‍ക്ക് മൂന്ന് കുട്ടികളുണ്ട്. വിവാഹ സമയത്ത് 50 പവന്‍ സ്വര്‍ണ്ണവും ഒന്നരലക്ഷം രൂപയും നല്‍കിയിരുന്നു .
ഗള്‍ഫില്‍ വന്‍ ബിസിനസുള്ള അബ്ബാസ് കുട്ടികളായ ശേഷം കുട്ടികളേയും ഭാര്യയേയും തിരിഞ്ഞുനോക്കാത്തതിനെതുടര്‍ന്ന് 2013 ല്‍ കാസര്‍കോട് കുടുംബ കോടതിയില്‍ നിന്നും വിവാഹ മോചനം നേടി. എന്നാല്‍ ഈ സമയത്ത് ഭാര്യക്ക് നല്‍കേണ്ട ആനുകൂല്യങ്ങളോ കൈവശപ്പെടുത്തിയ സ്വര്‍ണ്ണമോ പണമോ നല്‍കാതെ ഒഴിഞ്ഞു മാറിയ ഭര്‍ത്താവിനെതിരെ ഹൊസ്ദുര്‍ഗ് ഒന്നാംക്ലാസ് കോടതിയില്‍ ചിലവു കേസ് ഫയല്‍ ചെയ്യുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് ചിലവിനത്തില്‍ പത്തുലക്ഷം രൂപയും അറുപതുപവന്‍ സ്വര്‍ണ്ണമൊ സ്വര്‍ണ്ണത്തിന്റെ വിലയായ 12 ലക്ഷം രൂപയോ നല്‍കാനും ഈ കാലയളവിലെ ചിലവിനത്തില്‍ അറുപതിനായിരം രൂപയും നഷ്ടപരിഹാരമായി ഒന്നരലക്ഷം രൂപയും മഹറായി നല്‍കിയ പത്തുപവന്‍ സ്വര്‍ണ്ണവും സര്‍ഫുന്നീസക്ക് കൊടുക്കാന്‍കോടതി വിധിച്ചത്.
Post a Comment
0 Comments