കാസര്‍കോട്:(www.evisionnews.in)വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്തിലെ ആദിവാസി കുടുംബങ്ങളെ ഗ്രാമസഭയില്‍ ഉള്‍പ്പെടുത്തുന്നില്ല എന്ന പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന്‍ ജില്ലാ കളക്ടറോടും പഞ്ചായത്ത് സെക്രട്ടറിയോടും റിപ്പോര്‍ട്ട് തേടി. മനുഷ്യാവകാശ കമ്മീഷന്‍ അംഗം കെ മോഹന്‍കുമാര്‍ കാസര്‍കോട് ഗവ. ഗസ്റ്റ് ഹൗസില്‍ നടത്തിയ സിറ്റിംഗില്‍ കോട്ടമല ഇടയില വീട്ടില്‍ ബാലന്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് കമ്മീഷന്‍ ഉത്തരവിട്ടത്. പാണത്തൂര്‍ റോഡരികില്‍ അപകടാവസ്ഥയിലായ മരങ്ങള്‍ മുറിച്ചു മാറ്റണമെന്ന പരാതിയില്‍ നടപടിയെടുക്കണമെന്ന് കമ്മീഷന്‍ ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടു. പള്ളിക്കര പഞ്ചായത്തിലെ അഞ്ച് കുടുംബങ്ങളുടെ വഴി അടച്ചു എന്ന പരാതിയില്‍ പഞ്ചായത്ത് സെക്രട്ടറിയോടും പാലക്കാട് റെയില്‍വെ ഡിവിഷന്‍ മാനേജരോടും വിശദീകരണം തേടി. കാസര്‍കോട് നഗരസഭാ മീന്‍ മാര്‍ക്കറ്റ് നവീകരിച്ചപ്പോള്‍ മലിനജലം ഒഴുകിപ്പോകാന്‍ നടപടിയെടുത്തില്ല എന്ന പരാതിയില്‍ നഗരസഭ സെക്രട്ടറിയോട് കമ്മീഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. പരിഗണിച്ച 36 പരാതികളില്‍ 10 എണ്ണം തീര്‍പ്പാക്കി. ഒമ്പത് പുതിയ പരാതികള്‍ ലഭിച്ചു.
Post a Comment
0 Comments