കാസര്‍കോട്:(www.evisionnews.in)നിയമസഭാ പൊതുതെരഞ്ഞെടുപ്പിന്റെ ഭാഗമായി എല്ലാ പോളിംഗ് ബൂത്തുകളിലും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുമെന്ന് ജില്ലാ കളക്ടര്‍ ഇ ദേവദാസന്‍ പറഞ്ഞു. ബൂത്തുകളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായി ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കളക്ടര്‍ കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ഉദ്യോഗസ്ഥര്‍ക്കും വിദ്യാലയ പ്രതിനിധികള്‍ക്കും ഇതുസംബന്ധിച്ച് നിര്‍ദ്ദേശം നല്‍കി. ബൂത്തുകളില്‍ റാംപ്, കുടിവെളളം, വൈദ്യുതി, ടോയ്‌ലറ്റ്, വീല്‍ചെയര്‍ തുടങ്ങിയ സൗകര്യങ്ങള്‍ ലഭ്യമാക്കണം. സര്‍ക്കാര്‍ സ്‌കൂളുകളില്‍ പഞ്ചായത്തോ, സ്‌കൂള്‍ പി ടി എ യോ ഇത് ഏര്‍പ്പെടുത്തണം. സ്വകാര്യ സ്‌കൂളുകളില്‍ ഇവ ലഭ്യമാക്കാന്‍ സ്‌കൂള്‍ മാനേജര്‍മാര്‍ക്കും പ്രധാനാധ്യാപകര്‍ക്കും നിര്‍ദ്ദേശം നല്‍കി. വിവിധ വകുപ്പുകളുടെ അധികാര പരിധിയില്‍പ്പെട്ട സ്ഥാപനങ്ങളിലോ വസ്തുക്കളിലോ പ്രചരണ സാമഗ്രികള്‍ പതിച്ചിട്ടില്ല എന്ന് അതാത് വകുപ്പുകള്‍ തന്നെ ഉറപ്പുവരുത്തണമെന്നും കളക്ടര്‍ പറഞ്ഞു. യോഗത്തില്‍ എ ഡി എം വി പി മുരളീധരന്‍, ഡെപ്യൂട്ടി കളക്ടര്‍ (ഇലക്ഷന്‍) ആര്‍ പി മഹാദേവകുമാര്‍, എ ഡി പി പി മുഹമ്മദ് നിസാര്‍, ഇലക്ടറല്‍ രജിസ്ട്രര്‍ ഓഫീസര്‍മാരായ കെ സുജാത, എം കെ പരമേശ്വരന്‍ പോറ്റി, സജി എഫ് മെന്റിസ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, വിവിധ പഞ്ചായത്ത് സെക്രട്ടറിമാര്‍, സ്വകാര്യ സ്‌കൂള്‍ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Post a Comment
0 Comments