Type Here to Get Search Results !

Bottom Ad

മുസ്ലിംലീഗ് പ്രവര്‍ത്തകന്റെ വീട് കത്തിച്ച പ്രതി പിടിയില്‍; കേസ് ഒതുക്കാന്‍ നീക്കം

കാസര്‍കോട്: (www.evisionnews.in) മുസ്ലിംലീഗ് പ്രവര്‍ത്തകന്റെ വീട് തീവെച്ച് നശിപ്പിച്ച് വീട്ടിനുള്ളിലുണ്ടായിരുന്നവരെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ മുഖ്യ പ്രതി പിടിയിലായി. കുമ്പളയിലെ കുപ്രസിദ്ധ മണല്‍ മാഫിയാ തലവനും ഗുണ്ടയുമായ ഉന്തു ഉസ്മാനാണ് ചൊവ്വാഴ്ച പുലര്‍ച്ചെ ജില്ലാ പോലീസ് ചീഫിന്റെ പ്രത്യേക സംഘം പിടികൂടിയത്. എ ഡി ജി പി ശങ്കര്‍ റെഡ്ഡിയുടെ നിര്‍ദേശപ്രകാരമാണ് അറസ്റ്റ്. മുസ്ലിംലീഗ് ആരിക്കാടി ശാഖാ കമ്മിറ്റി പ്രസിഡന്റ്, പി കെ നഗറിലെ ബി എം മുഹമ്മദിന്റെ വീടാണ് അഗ്നിക്കിരയാക്കിയത്. 2014 ഡിസംബര്‍ പതിനൊന്നിന് രാത്രി 1.30നാണ് സംഭവം. 

അതേസമയം ഉന്തു ഉസ്മാനെ കേസില്‍നിന്ന് രക്ഷപ്പെടുത്താനും അറസ്റ്റ് ഒഴിവാക്കാനും ഉന്നത തലങ്ങളില്‍നിന്ന് വന്‍ സമ്മര്‍ദ്ദം തുടരുന്നുണ്ട്. അറസ്റ്റ് ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. 

ഉന്തു ഉസ്മാനും കൂട്ടാളികളും ചേര്‍ന്ന് നടത്തുന്ന അനധികൃത മണല്‍ ഖനനത്തിനെതിരെ ബി എം മുഹമ്മദും നാട്ടുകാരും ചേര്‍ന്ന് അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇതില്‍ പ്രകോപിതനായാണ് ഉസ്മാനും ഗുണ്ടകളും ചേര്‍ന്ന് വീടിന് തീയിട്ടത്. സംഭവത്തിന് ശേഷം മുഹമ്മദിനെതിരെ വധഭീഷണി ഉയര്‍ന്നിരുന്നു. മണല്‍ മാഫിയയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി പോലീസ് നടപടി സ്വീകരിക്കാതായപ്പോള്‍ ആഭ്യന്തര മന്ത്രിക്കടക്കം മുഹമ്മദ് പരാതി നല്‍കി. തുടര്‍ന്നാണ് ക്രൈംബ്രാഞ്ച് സംഘത്തെ കൊണ്ട് തീവെപ്പ് സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ ഉത്തരവുണ്ടായത്.

keywords: muslim-league-fire-arrest-fellow

Post a Comment

0 Comments

Top Post Ad

Below Post Ad