Type Here to Get Search Results !

Bottom Ad

വെറുതെയല്ല വാട്‌സ്‌ആപ്പ്‌ ഗ്രൂപ്പ്‌


പൈവളികെ:(www.evisionnews.in) മാനസിക രോഗം ബാധിച്ച മൂന്ന് മക്കൾക്കിടയിൽ കണ്ണുനീരോടെ കഴിയുന്ന ഉപ്പള ലാൽബാഗിലെ അബ്‌ദുല്ലക്കും കുടുംബത്തിനും സാന്ത്വനമായി 'യൂത്ത്‌ ഓഫ്‌ പൈവളികെ' വാട്‌സ്‌ആപ്പ്‌ കൂട്ടായ്‌മ. ഈ കൂട്ടായ്‌മയുടെ പ്രവർത്തനഫലമായി സിദ്ധീഖ്‌ ആവള എന്ന വ്യക്തി ആറ് സെന്റ്‌ സ്ഥലം വീട്‌ കെട്ടാൻ സൗജന്യമായി സംഭാവന ചെയ്‌തു. പ്രസ്‌തുത സ്ഥലത്ത്‌ വാട്‌സ്‌ആപ്പിലൂടെ സ്വരൂപിച്ച ഒരു ലക്ഷം രൂപ ചിലവിൽ യൂത്ത്‌ ഓഫ്‌ പൈവളികെ വീടിന് ആവശ്യമായ തറ നിർമിച്ച്‌ നൽകും.
അസീസ്‌ മാസ്റ്റർ പൈവളികെ, അമീർ ഗുഡ്ഡെ, സലീൽ മാസ്റ്റർ, ഷാഫി ഹാജി, മഹമൂദ്‌ ഹാജി, പി.എസ്‌.അഷ്‌റഫ്‌ പരേരി, അലി, സുനീർ ആലത്തോട്ട, സത്താർ.പി.എസ്‌, അസീസ്‌ കുദ്രക്കോടൽ, റഹീം കുദ്രക്കോടൽ, കാദർ അച്ചക്കര, ഹുമൈദ്‌, അലി.പി.എസ്‌.എം, ഇബ്രാഹിം പരേരി, ബഷീർ അംബിക്കാന, അബ്‌ദു കുദ്രക്കൂടൽ, റഫീഖ്‌ കുദ്രക്കൂടൽ തുടങ്ങിയവരാണ് കാരുണ്യപ്രവർത്തനങ്ങൾ മാത്രം ഏറ്റെടുക്കുന്ന ഗ്രൂപ്പിന് ചുക്കാൻ പിടിക്കുന്നത്‌

Post a Comment

0 Comments

Top Post Ad

Below Post Ad