Type Here to Get Search Results !

Bottom Ad

മാലിന്യം വലിച്ചെറിയാന്‍ എത്തിയ ടെമ്പോ നാട്ടുകാര്‍ തടഞ്ഞു


കുമ്പള: (www.evisionnews.in)കുക്കാര്‍ സ്‌കൂളിന് സമീപം റോഡരികില്‍ മാലിന്യം വലിച്ചെറിയാനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞു. മാലിന്യവുമായെത്തിയ ടെമ്പോ തടഞ്ഞുവെച്ച ആള്‍ക്കൂട്ടം വിവരം പൊലീസിനെ അറിയിച്ചു. പൊലീസെത്തി ടെമ്പോ ഡ്രൈവറെ താക്കീത് ചെയ്തു വിട്ടു. 
ഇന്നലെ രാത്രി ഒമ്പതരമണിക്കാണ് സംഭവം. സ്‌കൂളിന് സമീപം മാലിന്യങ്ങള്‍ കൂട്ടിയിടുന്നത് പതിവാണ്. അതിനാല്‍ നാട്ടുകാര്‍ നിരീക്ഷിച്ചുവരികയായിരുന്നു. ഇന്നലെ രാത്രി ടെമ്പോ നിര്‍ത്തി മാലിന്യങ്ങള്‍ വലിച്ചെറിയുമ്പോള്‍ നാട്ടുകാര്‍ വളഞ്ഞ് വെച്ചു. ഉപ്പള റെയില്‍വെസ്റ്റേഷന് സമീപത്തെ ഒരു വീടിനടുത്ത് നിന്നാണ് മാലിന്യങ്ങള്‍ കയറ്റിയതെന്ന് ടെമ്പോ ഡ്രൈവര്‍ പറഞ്ഞു. ഇനി റോഡരികില്‍ മാലിന്യങ്ങള്‍ വലിച്ചെറിയില്ലെന്ന് ഡ്രൈവര്‍ ആള്‍ക്കൂട്ടത്തിനും പൊലീസിനും ഉറപ്പ് നല്‍കിയതോടെയാണ് വിട്ടത്.

Post a Comment

0 Comments

Top Post Ad

Below Post Ad