Type Here to Get Search Results !

Bottom Ad

അടിവസ്ത്രങ്ങള്‍ അലക്കിയില്ല: കോടതി ജീവനക്കാരിക്ക് ജഡ്ജിയുടെ നോട്ടീസ്


ചെന്നൈ (www.evisionnews.in): ജഡ്ജിയുടെ അടിവസ്ത്രങ്ങള്‍ അലക്കാത്തതിന് കോടതി ജീവനക്കാരിക്ക് ജഡ്ജിയുടെ കാരണം കാണിക്കല്‍ നോട്ടീസ്. ഈറോഡിലെ ഒരു കീഴ്‌ക്കോടതി ജഡ്ജിയാണ് 47കാരിയായ ദളിത് കോടതി ജീവനക്കാരിക്ക് വിശദീകരണ നോട്ടീസ് നല്‍കിയത്. 

അലക്കാന്‍ നല്‍കിയ വസ്ത്രങ്ങളില്‍ അടിവസ്ത്രങ്ങള്‍ അലക്കാതെ തിരിച്ചുനല്‍കിയതിനെ തുടര്‍ന്നാണ് നടപടിയെടുക്കാതിരിക്കാന്‍ എന്തു വിശദീകരണമാണ് നല്‍കാനുള്ളതെന്നു കാട്ടി ജഡ്ജി ഡി. സെല്‍വന്‍ നോട്ടീസ് നല്‍കിയത്. ഇക്കാര്യത്തില്‍ തനിക്കും തന്റെ ഭാര്യക്കും ഏഴു ദിവസത്തിനകം മറുപടി നല്‍കണമെന്നും അല്ലാത്ത പക്ഷം നടപടി നേരിടാന്‍ തയാറാകാനും ജഡ്ജിയുടെ നോട്ടീസിലുണ്ട്. ഇതേതുടര്‍ന്ന് ജീവനക്കാരി എസ്. വസന്തി തന്റെ പ്രവര്‍ത്തിയില്‍ മാപ്പപേക്ഷിച്ചുകൊണ്ട് ജഡ്ജിക്കു മറുപടി നല്‍കി. തനിക്കെതിരേ നടപടിയെടുക്കരുതെന്ന അഭ്യര്‍ഥനയും മറുപടിയിലുണ്ട്. ജഡ്ജിയുടെ നടപടിയില്‍ ഹൈക്കോടതി രജിസ്ട്രാര്‍ക്ക് പരാതി നല്‍കാനുള്ള തയാറെടുപ്പിലാണ് കോടതി ജീവനക്കാര്‍.




Tags

Post a Comment

0 Comments

Top Post Ad

Below Post Ad