കോഴിക്കോട്: (www.evisionnews.in) ബേപ്പൂര്‍ നിയോജക മണ്ഡലത്തില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥിയായി സി പി എമ്മിലെ വി കെ സി മമ്മദ് കോയ മത്സരിക്കും. ഇദ്ദേഹം ഇപ്പോള്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ മേയറാണ്.
നേരത്തെ മെഹബൂബിനെയാണ് ബേപ്പൂരില്‍ സ്ഥാനാര്‍ത്ഥിയായി ജില്ലാ നേതൃത്വം നിര്‍ദ്ദേശിച്ചിരുന്നത്. ഈ നിര്‍ദ്ദേശം മണ്ഡലം നിരാകരിക്കുകയായിരുന്നു. 2001-2006 കാലയളവില്‍ ബേപ്പൂരിലെ എം എല്‍ എ കൂടിയാണ് മമ്മദ് കോയ. പ്രമുഖ പാദരക്ഷാ നിര്‍മ്മാണ കമ്പനിയായ വി കെ സി ഗ്രൂപ്പിന്റെ സ്ഥാപകനും കൂടിയാണ്. ചെറുവണ്ണൂര്‍-നല്ലളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ടായും സേവനമനുഷ്ടിച്ചിട്ടുണ്ട്.
keywords: vkc-mammad-koya-beypur-candidate

Post a Comment
0 Comments