ന്യൂയോര്‍ക്ക്:(www.evisionnews.in) സോഷ്യല്‍ മീഡിയകളളില്‍ ചതിക്കപ്പെടുന്ന പെണ്‍കുട്ടികളുടെ എണ്ണം ദിവസം ചെല്ലുംതോറും വര്‍ദ്ധിച്ചുവരികയാണ്. യു.എസില്‍ നിന്നുള്ള ഈ വാര്‍ത്ത സൂചിപ്പിക്കുന്നത് പെണ്‍കുട്ടികള്‍ വീട്ടില്‍ പോലും സുരക്ഷിതരല്ലെന്നാണ്. 16 വയസുള്ള സ്വന്തം മകളുടെ നഗ്ന ദൃശ്യങ്ങള്‍ക്കായി പിതാവ് കാമുകന്റെ വേഷം കെട്ടി.
കുട്ടിയുടെ നഗ്ന ദൃശ്യങ്ങള്‍ സ്വന്തമാക്കി പീഡിപ്പിക്കുകയായിരുന്നു ഇയാളുടെ ലക്ഷ്യം. 2013 മുതല്‍ പല സോഷ്യല്‍ മീഡിയകളില്‍ ഫേക്ക് അക്കൗണ്ട് ഉണ്ടാക്കി ഇയാള്‍ കുട്ടിയെ വശീകരിക്കാന്‍ ശ്രമിക്കുകയായിരുന്നു.
പിന്നീട് സോഷ്യല്‍ മീഡിയ വഴി കുട്ടിയുമായി ഇയാള്‍ ബന്ധപ്പെടുകയായിരുന്നു. സാധാരണ രീതിയില്‍ തുടങ്ങിയ ചാറ്റ് പിന്നീട് ലൈംഗിക ചുവയിലേക്ക് മാറുകയായിരുന്നു. പിന്നീട് നഗ്ന ദൃശ്യങ്ങള്‍ അയച്ചുകൊടുക്കാന്‍ ഇയാള്‍ നിര്‍ബന്ധിച്ചു. എന്നാല്‍ ആദ്യം കുട്ടി ഇത് വിസമ്മതിച്ചെങ്കിലും പിന്നീട് ദൃശ്യങ്ങള്‍ അയച്ചുകൊടുക്കാന്‍ നിര്‍ബന്ധിതയായി.
തുടര്‍ന്ന് ഇയാള്‍ കൂടുതല്‍ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടു. എന്നാല്‍ പിന്നീട് കുട്ടി ബന്ധം അവസാനിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ നഗ്ന ദൃശ്യങ്ങള്‍ പിതാവിനെ കാണിക്കും എന്ന് ഭീഷണിപ്പെടുത്തി കാമുകനായ പിതാവ് വീണ്ടും ചിത്രങ്ങള്‍ അയക്കാന്‍ കുട്ടിയെ നിര്‍ബന്ധിക്കുകയായിരുന്നു.
പിന്നീട് ഒരു ദിവസം കാമുകന്റെ അമ്മ എന്ന വ്യാജേന അയാള്‍ തന്നെ കുട്ടിക്ക് മെസേജ് ചെയ്‌തു. ബന്ധം അവസാനിപ്പിച്ചതിന് ഇയാള്‍ ജീവനൊടുക്കിയെന്നായിരുന്നു ചാറ്റ്. ഇക്കാര്യങ്ങള്‍ സ്‌കൂളില്‍ വച്ച് പറഞ്ഞപ്പോഴാണ് കാര്യം പുറം ലോകം അറിയുന്നത്. പിന്നീട് പോലീസ് കേസ് റജിസ്‌റ്റര്‍ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്‌തു. അന്വേഷണം ചെന്ന് നിന്നത് പെണ്‍കുട്ടിയുടെ പിതാവിലാണ്. കാമുകന്‍ എന്ന വ്യാജേന കുട്ടിയുടെ നഗ്നദൃശ്യങ്ങള്‍ ആവശ്യപ്പെട്ടത് പിതാവാണെന്ന് പോലീസ് കണ്ടെത്തി. ഇയാളെ പോലീസ് അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്.

Post a Comment
0 Comments