Type Here to Get Search Results !

Bottom Ad

പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ എസ് എഫ് ഐ സംസ്ഥാന പ്രസിഡന്റ്


കോട്ടയം: (www.evisionnews.in) പുതുപ്പള്ളി നിയമസഭാ മണ്ഡലത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് ജെയ്ക്ക് സി. തോമസ് എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയാകും. ജെയ്ക്ക് മണ്ഡലത്തിലെ മണര്‍കാട് സ്വദേശിയാണ്. ഏറ്റുമാനൂരില്‍ സിറ്റിങ് എംഎല്‍എ സുരേഷ് കുറുപ്പ് വീണ്ടും മത്സരിക്കും. . കോട്ടയത്ത് റെജി സക്കറിയ തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ നേരിടും.

യാക്കോബായ സഭാംഗമായ ജെയ്ക്ക് മണര്‍കാട് സെന്റ് മേരീസ് കത്തീഡ്രല്‍ ഇടവകാംഗമാണ്. ഓര്‍ത്തഡോക്‌സ് യാക്കോബായ വിഭാഗങ്ങള്‍ക്ക് തുല്യ ശക്തിയുള്ള മണ്ഡലത്തില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ ശക്തമായ പോരാട്ടം കാഴ്ച വയ്ക്കാന്‍ ജെയ്ക്കിനാവുമെന്നാണ് കണക്കുകൂട്ടല്‍.

മണര്‍കാട് ചിറയില്‍ പരേതനായ എം.ടി. തോമസിന്റെയും അന്നമ തോമസിന്റെയും മകനാണ് ജെയ്ക്ക്. എസ്എഫ്‌ഐ ജില്ലാ പ്രസിഡന്റായിരുന്ന ഇദ്ദേഹം ഒരു മാസം മുമ്പാണ് സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. കോട്ടയം ഏരിയാ കമ്മിറ്റി അംഗമായ ജെയ്ക്ക് ബിരുദാനന്തര ബിരുദ വിദ്യാര്‍ഥി കൂടിയാണ്.

keywords: puthuppalli-jake-thomas-against-ummanchandy

Tags

Post a Comment

0 Comments

Top Post Ad

Below Post Ad