അഹമ്മദാബാദ്: (www.evisionnews.in) ഗുജറാത്തില്‍ കഴിഞ്ഞവര്‍ഷം മതം മാറ്റത്തിന് അപേക്ഷ നല്‍കിയ 1,838 പേരില്‍ 1,735ഉം ഹിന്ദുക്കള്‍. കഴിഞ്ഞ അഞ്ചുവര്‍ഷത്തെ കണക്കാണിത്.
ഗുജറാത്ത് മുഖ്യമന്ത്രി ആനന്ദിബെന്‍ പട്ടേല്‍ നിയമസഭയെ അറിയിച്ചതാണ് ഇക്കാര്യം. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നാണ് 1,838 ആളുകള്‍ മതംമാറണമെന്നാവശ്യപ്പെട്ട് അപേക്ഷ നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. വിവിധമതങ്ങളില്‍പ്പെട്ട 878 പേര്‍ക്കാണ് ആഭ്യന്തരമന്ത്രാലയം മതംമാറാന്‍ അനുമതി നല്‍കിയതെന്നും മുഖ്യമന്ത്രി പറയുന്നു. ഇതുസംബന്ധിച്ച് കോണ്‍ഗ്രസ് എം.എല്‍.എ തേജശ്രീ പട്ടേലിന്റെ ചോദ്യങ്ങള്‍ക്കു മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
സൂറത്തില്‍ നിന്നാണ് ഏറ്റവുമധികം ഹിന്ദുക്കള്‍ അപേക്ഷ നല്‍കിയത് (515). രാജ്‌കോട്ടില്‍ നിന്നും 388 ഹിന്ദുക്കളും പോര്‍ബന്തറില്‍ നിന്നും 325 പേരും അപേക്ഷനല്‍കിയവരില്‍ പെടുന്നു.
എന്തുകൊണ്ടാണ് ഗുജറാത്തില്‍ നിന്നും ഇത്രയേറെ ഹിന്ദുക്കള്‍ മതംമാറാന്‍ ആഗ്രഹിക്കുന്നതെന്നതു സംബന്ധിച്ച് പഠനം നടത്തണമെന്ന് തേജശ്രീ ആവശ്യപ്പെട്ടു. അതേസമയം ഹിന്ദുക്കള്‍ക്കിടയിലെ മതംമാറ്റം ഗുജറാത്തില്‍ നിരോധിക്കേണ്ടതുണ്ടെന്നാണ് ബി.ജെ.പിക്കു പറയാനുള്ളതെന്ന് ഗുജറാത്ത് ഗതാഗത മന്ത്രി റുപണി പറഞ്ഞു. മതപരിവര്‍ത്തന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും അവര്‍ അറിയിച്ചു.
Keywords: gujarath-convert-more-in-hinduism

Post a Comment
0 Comments