ദല്‍ഹി: (www.evisionnews.in) നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് വീതം വയ്ക്കുമ്പോള്‍ നാലാം ഗ്രൂപ്പിനെ പരിഗണിക്കണമെന്നാവശ്യപ്പെട്ടു കെപിസിസി അധ്യക്ഷന്‍ വി എം സുധീരന് വയലാര്‍ രവി അയച്ച കത്ത് പുറത്തായി. അനുജന്‍ എം കെ ജിനദേവന് ചേര്‍ത്തലയില്‍ സീറ്റു നല്‍കണമെന്നാണ് കത്തിലെ ആദ്യആവശ്യം. പന്ത്രണ്ടുപേരുടെ പട്ടികയാണ് രവി നല്‍കിയിരിക്കുന്നത്.
കത്തിലുള്ള മറ്റു പേരുകളും മണ്ഡലങ്ങളും: എം കെ ജിനദേവ് (ചേര്‍ത്തല), ഡോ. മാത്യു കുഴല്‍നാടന്‍ (പെരുമ്പാവൂര്‍), നെടുങ്ങോളം രഘു (ചാത്തന്നൂര്‍), എം കെ അബ്ദുള്‍ ഗഫൂര്‍ ഹാജി, സി എസ് ശ്രീനിവാസ്, പി സൊനാല്‍ജ് (വാമനപുരം), ടി ജി സുനില്‍ (വൈപ്പിന്‍), കെ പ്രമോദ് (കണ്ണൂര്‍), എ സുമേഷ് (മലമ്പുഴ), എ വിശാലാക്ഷി (മാവേലിക്കര), അനില്‍ ബോസ് (കുട്ടനാട് കോണ്‍ഗ്രസ് ഏറ്റെടുത്താല്‍), അഡ്വ. ജി ഗോപകുമാര്‍ (ഏറ്റുമാനൂര്‍ കോണ്‍ഗ്രസ് ഏറ്റെടുത്താല്‍).
നാലാം ഗ്രൂപ്പ് കൂടി സീറ്റിനായി പിടിമുറുക്കുന്നതോടെ കോണ്‍ഗ്രസില്‍ സ്ഥാനാര്‍ഥി നിര്‍ണയം കീറാമുട്ടിയാകുമെന്നാണ് വിലയിരുത്തല്‍. നിലവില്‍ ഓരോ സീറ്റും വിവിധ ഗ്രൂപ്പുകളിലായി പലയിടങ്ങളില്‍ നാലും അഞ്ചും പേരാണ് അവകാശവാദമുന്നയിച്ചിരിക്കുന്നത്. ഇതിനിടയിലാണ് നാലാം ഗ്രൂപ്പ്പന്ത്രണ്ടു പേരുടെ പട്ടിക നല്‍കിയിരിക്കുന്നത്.
keywords: vayalar-ravi-letter-to-sudheeran


Post a Comment
0 Comments