Type Here to Get Search Results !

Bottom Ad

സഹപാഠികള്‍ക്ക് കൈത്താങ്ങായി വിവേകാനന്ദ സ്‌കോളര്‍ഷിപ്പ്


മുന്നാട്: (www.evisionnews.in)സഹപാഠികള്‍ക്കൊരു കൈത്താങ്ങായി എബിവിപി മുന്നാട് പിപിള്‍ കോളേജ് യൂണിറ്റിന്റെ നേതൃത്വത്തില്‍ വിവേകാനന്ദ സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്തു. കഴിഞ്ഞ മൂന്ന് വര്‍ഷമായി പഠനത്തില്‍ മികവ് കാണിക്കുന്ന സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് നല്‍കി വരുന്ന വിവേകാനന്ദ സ്‌കോളര്‍ഷിപ്പ് വിതരണത്തിന്റെ ഉദ്ഘാടനം പ്രിന്‍സിപ്പാള്‍ സി.കെ ലൂക്കോസ് നിര്‍വ്വഹിച്ചു. പിപ്പിള്‍സ് കോളേജില്‍ മറ്റ് വിദ്യാര്‍ത്ഥി സംഘടനകള്‍ ചെയ്യാത്ത മഹത്താരമായ ഒരു കാര്യമാണ് ഈ സഹായമെന്ന് പ്രിന്‍സിപ്പള്‍ പറഞ്ഞു. കോളേജിലെ തന്നെ മൂന്ന് വിദ്യാര്‍ത്ഥികളുടെ ഒരു സെമസ്റ്റര്‍ ഫീസിന്റെ ഒരു ഭാഗമാണ് ഇത്തവണ സ്‌കോളര്‍ഷിപ്പായി എബിവിപി കോളേജില്‍ അടച്ചു. പരിപാടിയില്‍ കെ.അക്ഷയ് അദ്ധ്യക്ഷത വഹിച്ചു. അജയ് കൃഷ്ണന്‍ മുഖ്യ പ്രഭാഷണം നടത്തി. ധന്യ.സി സ്വാഗതവും അവിനാഷ് നന്ദിയും പറഞ്ഞു

Post a Comment

0 Comments

Top Post Ad

Below Post Ad