Type Here to Get Search Results !

Bottom Ad

അങ്കത്തിന് തയ്യാറായി ഒരു ഡസനിലേറെ മക്കള്‍ സ്ഥാനാര്‍ത്ഥികള്‍


തിരുവനന്തപുരം: (www.evisionnews.in) രാഷ്ട്രീയ പാര്‍ട്ടിക്കുള്ളിലെ പിതാവിന്റെ സ്വാധീനം നിലനിര്‍ത്താന്‍ രാഷ്ട്രീയത്തിലെത്തിയ ഒരു ഡസനിലേറെ മക്കള്‍ ഇക്കുറി നിയമസഭാ തിരഞ്ഞെടുപ്പില്‍ പോരിനിറങ്ങും.  രണ്ട് മുന്‍ മുഖ്യമന്ത്രിമാരുടേയും സ് പീക്കര്‍മാരുടേയും മക്കളും പോരിനുണ്ട്. യു.ഡി.എഫിലാണ് മക്കള്‍ സ്ഥനാര്‍ത്ഥികള്‍ ഏറെയുള്ളത്. മുഖ്യമന്ത്രിമാരായിരുന്ന കെ.കരുണാകരന്റെ മകന്‍ കെ.മുരളീധരന്‍ വട്ടിയൂര്‍കാവിലും സി.എച്ച്.മുഹമ്മദ് കോയയുടെ മകന്‍ എം.കെ.മുനീര്‍ കോഴിക്കോട് സൗത്തിലും മത്സരത്തിനിറങ്ങും. കെ.കരുണാകരന്റെ മകള്‍ പദ്മജാ വേണുഗോപാല്‍ തൃശൂര്‍, ചാലക്കുടി മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിന്റെ സാദ്ധ്യതാപട്ടികയിലുണ്ട്.

മുന്‍ ഉപമുഖ്യമന്ത്രി അവുക്കാദര്‍കുട്ടി നഹയുടെ മകന്‍ വിദ്യാഭ്യാസമന്ത്രി പി.കെ.അബദുറബ്ബ് തിരൂരങ്ങാടിയില്‍ മത്സരിക്കുന്നു. എം.വി.രാഘവന്റെ മകന്‍ എം.വി നികേഷ്‌കുമാറാണ് അങ്കത്തിനിറങ്ങുന്ന മന്ത്രിപുത്രന്മാരില്‍ കന്നിക്കാരന്‍. അഴീക്കോട്ട് കെ.എം.ഷാജിയെ നേരിടാന്‍ ഇടതുപിന്തുണയോടെ സ്വതന്ത്രനായി നികേഷിനെ ഇറക്കിയേക്കും.

സ്പീക്കറായിരിക്കേ നിര്യാതനായ ജി.കാര്‍ത്തികേയന്റെ മകന്‍ കെ.എസ് ശബരീനാഥന്‍ ഇക്കുറിയും അരുവിക്കരയില്‍ ജനവിധി തേടും. പിറവത്ത് ടി.എം.ജേക്കബിന്റെ മകന്‍ അനൂപ് ജേക്കബ് മത്സരിക്കും. മന്ത്രിമാരായിരുന്ന ബേബിജോണിന്റെ മകന്‍ ഷിബു ബേബിജോണ്‍ ചവറയിലും ആര്‍.ബാലകൃഷണപിള്ളയുടെ മകന്‍ കെ.ബി.ഗണേഷ് കുമാര്‍ പത്തനാപുരത്തും പി.ആര്‍.കുറുപ്പിന്റെ മകന്‍ കെ.പി മോഹനന്‍ കൂത്തുപറമ്പിലും എം.പി വീരേന്ദ്രകുമാറിന്റെ മകന്‍ എം.വി ശ്രേയാംസ് കുമാര്‍ കല്‍പ്പറ്റയിലും മത്സരരംഗത്തുണ്ടാവും. മുന്‍ മന്ത്രിയും ഡെപ്യൂട്ടി സപീക്കറുമായിരുന്ന കെ.നാരായണക്കുറുപ്പിന്റെ മകന്‍ പ്രൊഫ.എന്‍.ജയരാജ് കാഞ്ഞിരപ്പള്ളിയിലും സീറ്റുറപ്പിച്ചിട്ടുണ്ട്. പാര്‍ലമെന്റിലും നിയമസഭയിലും അംഗമായിരുന്ന ജോര്‍ജ്ജ് ഈഡന്റെ മകന്‍ ഹൈബി എറണാകുളത്ത് അങ്കത്തിനുണ്ടാവും. മുന്‍മന്ത്രി വി.കെ.രാജന്റെ മകന്‍ അഡ്വ.വി.ആര്‍.സുനില്‍കുമാര്‍ കൊടുങ്ങല്ലൂരില്‍ സി.പി.ഐയുടെ സാദ്ധ്യതാപട്ടികയിലുണ്ട്.

മുന്‍മന്ത്രി കെ.എം.ജോര്‍ജ്ജിന്റെ മകന്‍ ഫ്രാന്‍സിസ് ജോര്‍ജ്ജ്, കെ.എം.മാണിയുമായി തെറ്റിപ്പിരിഞ്ഞ
ജനാധിപത്യ കേരളാകോണ്‍ഗ്രസെന്ന പുതിയ പാര്‍ട്ടിയുമായി മൂവാറ്റുപുഴയില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചേക്കും. മുന്‍മന്ത്രി പി.ടി ചാക്കോയുടെ മകന്‍ പി.സി.തോമസ് പാലായില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായേക്കും. കോണ്‍ഗ്രസിന്റെ സാദ്ധ്യതാപട്ടികയിലും മക്കള്‍ മാഹാത്മ്യം ഏറെയുണ്ട്. കൊല്ലത്ത് കോണ്‍ഗ്രസ് നേതാവ് തോപ്പില്‍ രവിയുടെ മകനും ഡി.സി.സി വൈസ്പ്രസിഡന്റുമായ സൂരജ് രവിയും കൊട്ടാരക്കരയില്‍ ഡി.സി.സി പ്രസിഡന്റ് വി.സത്യശീലന്റെ മകനും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയുമായ സവിന്‍ സത്യനും പട്ടികയിലുണ്ട്.

keywords: cpm-candidate-son-udf-election

Tags

Post a Comment

0 Comments

Top Post Ad

Below Post Ad