Type Here to Get Search Results !

Bottom Ad

സ്‌കൂട്ടര്‍ മറിഞ്ഞ് പരിക്കേറ്റ ബദിയടുക്ക സ്വദേശി മരിച്ചു

ബദിയടുക്ക:(www.evisionnews.in) പശുവിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് പരിക്കേറ്റ ബദിയടുക്ക സ്വദേശി മരിച്ചു. ഉണ്ടമനെ മീത്തബയല്‍ സ്വദേശി സത്യശങ്കരഭട്ട് (54) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി ഏഴരമണിക്ക് നീര്‍ച്ചാല്‍ വില്ലേജ് ഓഫീസിന് സമീപമാണ് അപകടമുണ്ടായത്. മംഗളൂരു ആസ്പത്രിയില്‍ പ്രവേശിപ്പിച്ച സത്യശങ്കരഭട്ട് വ്യാഴാഴ്ച ഉച്ചക്കാണ് മരിച്ചത്. വീട്ടിലേക്ക് പോകുന്നതിനിടെ റോഡില്‍ കുറുകെ ഓടിയ പശുവിനെ ഇടിക്കാതിരിക്കാനായി സ്‌കൂട്ടര്‍ പെട്ടെന്ന് നിര്‍ത്താന്‍ ശ്രമിക്കുന്നതിനിടെയാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. ഭാര്യ: രത്‌നാവതി, മക്കള്‍: ലക്ഷ്മി, ശങ്കര തേജസ്വി, നവനീത, കൃഷ്ണ. സഹോദരങ്ങള്‍: കൃഷ്ണഭട്ട്, നാരായണഭട്ട്, ബാലസുബ്രഹ്്മണ്യ, ജയലക്ഷ്മി, വിശാലാക്ഷി.

Post a Comment

0 Comments

Top Post Ad

Below Post Ad