വാഷിങ്ടണ്‍: (www.evisionnews.in)ഇന്ത്യയില്‍ വളര്‍ന്നു വരുന്ന അസഹിഷ്ണുതയെക്കുറിച്ച് ലോക രാജ്യങ്ങള്‍ക്കിടയിലും ചര്‍ച്ചയാകുന്നു. ജെ.എന്‍.യുവില്‍ അഫ്സല്‍ ഗുരു അനുസ്മരണം നടത്തിയ സംഭവത്തെ തുടര്‍ന്നുള്ള കോലാഹലം പോലും ലോകത്തിലെ പ്രമുഖ സര്‍വകലാശാലകളും അവിടങ്ങളിലെ അക്കാദമിക പണ്ഡിതന്മാരും നിരീക്ഷിക്കുകയും ഇതിനെതിരായി ശക്തമായ ഭാഷയില്‍ പ്രതികരിക്കുകയും ചെയ്യുന്നു.
ഇന്ത്യന്‍ സര്‍ക്കാറിന്റേയും ബി.ജെ.പി പ്രവര്‍ത്തകരുടേയും അസഹിഷ്ണുതാ മനോഭാവത്തെക്കുറിച്ചും ജെ.എന്‍.യു വിദ്യാര്‍ഥികളുടെ നിലപാടുകളെക്കുറിച്ചും അമേരിക്കയില്‍ പ്രശസ്തമായ പ്രിന്‍സ്റ്റണ്‍ സര്‍വകലാശാലാ വൈസ് ചാന്‍സിലര്‍ ക്രിസ്റ്റഫര്‍ എല്‍ ഇസ്ഗ്രൂബര്‍ നടത്തിയ പ്രസ്താവന പോലും ഇതിന് ഉദാഹരണമാണ്.
അഫ്സല്‍ ഗുരു അനുസ്മരണം നടത്തിയ കാര്യത്തില്‍ പ്രിന്‍സ്റ്റണ്‍ സര്‍വകലാശാല വൈസ് ചാന്‍സിലര്‍ നടത്തിയ പ്രസ്താവനയില്‍ അദ്ദേഹം പറഞ്ഞത് തന്റെ സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ ബിന്‍ലാദന്‍ അനുസ്മരണം നടത്തിയാലും ഇതിന്റെ പേരില്‍ ഒരാളുടെ പേരിലും അച്ചടക്ക നടപടിയെടുക്കില്ലെന്നാണ്.
ആവിഷ്കാര സ്വാതന്ത്ര്യമെന്നത് ഇന്ത്യയിലെയും അമേരിക്കയിലെയും ജനാധിപത്യത്തിന്റെ മുഖമുദ്രയാണെന്ന് യു.എസ് അംബാസഡര്‍ റിച്ചാര്‍ഡ് വെര്‍മ പറഞ്ഞിരുന്നു. ഇതിന് മറുപടിയായി ജെ.എന്‍.യു കാമ്ബസില്‍ അഫ്സല്‍ഗുരു അനുസ്മരണ പരിപാടി നടത്തിയതു പോലെ ബിന്‍ലാദന്റെ രക്തസാക്ഷിത്വദിനം അമേരിക്കന്‍ യൂണിവേഴ്സിറ്റി വിദ്യാര്‍ഥികള്‍ നടത്തിയാല്‍ ഈ പറയുന്ന സഹിഷ്ണുത അനുവദിക്കുമോയെന്ന് കേന്ദ്ര മന്ത്രി വെങ്കയ്യ നായിഡു പറഞ്ഞിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു പ്രിന്‍സ്റ്റണ്‍ സര്‍വകലാശാല വൈസ് ചാന്‍സിലര്‍.
പ്രകോപനപരമായ പ്രതികരണമാണെങ്കില്‍ പോലും സഹിഷ്ണുതാപരമായി സമീപിക്കുക എന്നതാണ് ഒരു സര്‍വകലാശാലയുടെ ഏറ്റവും വലിയ ഗുണം. ബിന്‍ ലാദിനെ ആദരിക്കുന്ന ചടങ്ങാണെങ്കില്‍ പോലും ഞങ്ങള്‍ അനുമതി നല്‍കും. അതിന്റെ പേരില്‍ അച്ചടക്ക നടപടിയെടുക്കില്ല. പകരം ആശയ സംവാദത്തിലുടെ അതിനെ നേരിടും. ഇത്തരത്തിലൂള്ള ഒരു തത്വത്തിലാണ് പ്രിന്‍സറ്റണ്‍ വിശ്വസിക്കുന്നതെന്നും ക്രിസ്റ്റഫര്‍ എല്‍ ഇസ്ഗ്രൂബര്‍ പറഞ്ഞു.

Post a Comment
0 Comments