ന്യൂഡല്‍ഹി: (www.evisionnews.in)മദ്യവ്യവസായി വിജയ് മല്യ രാജ്യം വിട്ടെന്ന് അഡ്വക്കറ്റ് ജനറല്‍ സുപ്രീം കോടതിയില്‍ അറിയിച്ചു. ഈമാസം രണ്ടിന് മല്യ രാജ്യം വിട്ടെന്നാണ് എജി കോടതിയെ അറിയിച്ചത്. അതേസമയം, ബാങ്കുകളുടെ കണ്‍സോര്‍ഷ്യം നല്‍കിയ ഹര്‍ജിയില്‍ സ്വത്തുക്കള്‍ മരവിപ്പിക്കുന്നതിനും പാസ്‌പോര്‍ട്ട് കണ്ടുകെട്ടുന്നതിനും വിജയ് മല്യയ്ക്ക് കോടതി നോട്ടീസ് അയച്ചു. മറുപടി നല്‍കുന്നതിന് രണ്ടാഴ്ചത്തെ സമയം അനുവദിച്ചിട്ടുണ്ട്. ഈമാസം 30നാണ് ഹര്‍ജി വീണ്ടും പരിഗണിക്കുന്നത്.
വിജയ് മല്യയെ രാജ്യം വിടാന്‍ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് 13 ബാങ്കുകള്‍ ചേര്‍ന്നു നല്‍കിയ അപ്പീല്‍ സുപ്രീം കോടതി പരിഗണിക്കുമ്പോഴാണ് എജി വിവരം ധരിപ്പിച്ചത്. വിജയ് മല്യ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ കിങ്ഫിഷര്‍ എയര്‍ലൈന്‍സിന് 9000 കോടി രൂപയിലേറെ കടം കൊടുത്തു തിരിച്ചുകിട്ടാതെ വന്നതിനെ തുടര്‍ന്നാണ് ബാങ്കുകള്‍ സുപ്രീം കോടതിയെ സമീപിച്ചത്.
നേരത്തേ ബാങ്കുകള്‍ ഡെറ്റ് റിക്കവറി ട്രൈബ്യൂണലിനെ സമീപിച്ച് മല്യയുടെ പാസ്‌പോര്‍ട്ട് മരവിപ്പിക്കണമെന്നും മല്യയ്‌ക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.

Post a Comment
0 Comments