Type Here to Get Search Results !

Bottom Ad

ബി.ജെ.പിയുടെ സാധ്യതാ ലിസ്റ്റില്‍ മഞ്ജുവാര്യരും

തിരുവനന്തപുരം:(www.evisionnews.in) മുന്‍നിര നേതാക്കളെ രംഗത്തിറങ്ങി തലസ്ഥാന ജില്ലയില്‍ വിജയപോരാട്ടത്തിനിറങ്ങുന്ന ബി. ജെ.പി, തിരുവനന്തപരം സെ ന്‍ട്രല്‍ മണ്ഡലത്തില്‍ പ്രമുഖ ചലച്ചിത്ര താരം മഞ്ജുവാര്യരെ രംഗത്തിറക്കാന്‍ നീക്കം നടത്തുന്നതായി അഭ്യൂഹം. 
മഞ്ജുവാര്യരെ കൂടാതെ നടി മേനക സുരേഷും പരിഗണനാ ലിസ്റ്റിലുണ്ട്. ഇതിനൊപ്പം മറ്റു ചിലരെയും പരിഗണിക്കുന്നുണ്ട്. തലസ്ഥാന ജില്ലയില്‍ ബി.ജെ.പി പ്രതീക്ഷയര്‍പ്പിക്കുന്ന മണ്ഡലങ്ങളിലൊന്നാണ് തിരുവനന്തപുരം സെന്‍ട്രല്‍. അതുകൊണ്ടുതന്നെ ഇവിടെ ഗ്ലാമര്‍ പോരാട്ടമാണ് പാര്‍ട്ടി ലക്ഷ്യമിടുന്നത്. അതിന്റെ ഭാഗമായാണ് പ്രമുഖരുടെ സാധ്യതയും പാ ര്‍ട്ടി തേടുന്നതെന്നാണ് വിവരം.
വിജയ പ്രതീക്ഷയേറെയുള്ള നേമത്ത് ഒ.രാജഗോപാല്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന് ഉറപ്പായി. വട്ടിയൂര്‍ക്കാവില്‍ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ മത്സരിക്കും. കഴക്കൂട്ടത്ത് മുന്‍ സംസ്ഥാന പ്ര സിഡന്റ് വി.മുരളീധരനും. ഈ മൂന്നിടത്തും പോരാട്ടം കടുപ്പിക്കുമ്പോള്‍ തിരുവനന്തപുരം സെന്‍ട്രല്‍ മണ്ഡലവും കൈപ്പിടിയിലൊതുക്കി വിജയം നേടാനുള്ള ഒരുക്കത്തിലാണ് പാര്‍ട്ടി. അതിന്റെ ഭാഗമായി പാര്‍ട്ടിയുടെ തീപ്പൊരിയായ കെ. സുരേന്ദ്രനെ ആലോചിച്ചെങ്കിലും അദ്ദേഹത്തിന് മഞ്ചേശ്വരത്ത് മത്സരിക്കാനാണ് താല്‍പ്പര്യം. തിരുവനന്തപുരം സെന്‍ട്രല്‍ മണ്ഡലത്തില്‍ വി. വി. രാജേഷ്, കരമന ജയന്‍ തുടങ്ങിയ പാര്‍ട്ടി നേതാക്കളുടെ പേരുകള്‍ പറഞ്ഞുകേള്‍ക്കുന്നുണ്ടെങ്കിലും ധാരണയായിട്ടില്ല. ഇതിനൊപ്പമാണ് പൊതുസമ്മതരായ ചിലരെ ഇവിടെ മത്സരിപ്പിക്കാനും സാധ്യത തേടുന്നത്. ചലച്ചിത്ര നട ന്‍ സുരേഷ് ഗോപിയുടെ പേരും ഇവിടെ പരിഗണിച്ചെങ്കിലും അദ്ദേഹം സമ്മതം മൂളിയിട്ടില്ലെന്നാണ് അറിയുന്നത്. തുടര്‍ന്നാണ് ചലച്ചിത്ര മേഖലയിലെ അടക്കം മറ്റുചിലരെ പരിഗണിക്കുന്നത്.
മഞ്ജുവാര്യരുടേയും മേനകാ സുരേഷിന്റെയും പേരുക ള്‍ ഉയര്‍ന്നുവരുന്നതും ഇതിന്റെ ഭാഗമായിട്ടാണ്. മഞ്ജുവാര്യരോട് ഇക്കാര്യം പാര്‍ട്ടി നേരിട്ട് ചര്‍ച്ച നടത്തിയില്ലെങ്കിലും അവരോട് അടുപ്പമുള്ള ചിലര്‍ വഴി ആശയവിനിമയം നടത്തിയെന്നാണ് കേള്‍വി. എന്നാല്‍, അവര്‍ ഇതിന് സമ്മതം മൂളിയോ എന്ന് വ്യക്തമല്ല. വീണ്ടും സജീവമായതോടെ സിനിമയില്‍ ഒരുപാട് അവസരങ്ങള്‍ തേടിയെത്തുന്നുണ്ട് മഞ്ജുവാര്യരെ. അതുകൊണ്ടുതന്നെ സിനിമ വിട്ട് രാഷ്ട്രീയത്തിലേക്ക് മഞ്ജു ഇറങ്ങുമോ എന്നകാര്യവും ഉറപ്പില്ല. എന്നാല്‍, ഇക്കാര്യങ്ങളൊന്നും പാര്‍ട്ടി വൃത്തങ്ങള്‍ സ്ഥിരീകരിക്കുന്നില്ല

Tags

Post a Comment

0 Comments

Top Post Ad

Below Post Ad