Type Here to Get Search Results !

Bottom Ad

ഇമാദ് ട്രെയിനേഴ്‌സ് ടീം രൂപീകരിക്കുന്നു


കാസര്‍കോട്:(www.evisionnews.in) എം.ഐ.സി ദാറുല്‍ ഇര്‍ഷാദ് അക്കാദമി പൂര്‍വ വിദ്യാര്‍ത്ഥി സംഘടനയായ ഇമാദിന്റെ നേതൃത്വത്തില്‍ ട്രെയിനേഴ്‌സ് ടീം രൂപീകരിക്കുന്നു. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലും കര്‍ണാടകത്തിലും സംഘടന നടപ്പിലാക്കാനുദ്ദേശിക്കുന്ന പദ്ധതികളുടെ സുഗമമായ നടത്തിപ്പിനാണ് ട്രെയിനര്‍മാരെ വാര്‍ത്തെടുക്കുന്നത്. ഉദുമ പടിഞ്ഞാറിലെ എം.ഐ.സി ദാറുല്‍ ഇര്‍ഷാദ് കാമ്പസില്‍ സ്ഥിതി ചെയ്യുന്ന ഇമാദ് സെന്ററിലാണ് ട്രെയിനിംഗ് ക്യാമ്പ് നടക്കുക. പുതുതലമുറക്കാവശ്യമായ വ്യത്യസ്ത വിഷയങ്ങളില്‍ കേരളത്തിലെ പ്രഗത്ഭരായ ട്രെയിനര്‍മാര്‍ ക്ലാസുകള്‍ നല്‍കുന്നതോടൊപ്പം പ്രാക്ടിക്കല്‍ ക്ലാസുകളും നല്‍കും. ഈമാസം 26ന് ട്രെയിനിംഗ് ക്ലാസുകള്‍ ഉദുമ കാമ്പസില്‍ എം.ഐ.സി ആരംഭിക്കും. താല്‍പര്യമുള്ളവര്‍ 20ന് മുമ്പ് പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 9961 90 60 91, 9633 61 62 62.


Post a Comment

0 Comments

Top Post Ad

Below Post Ad