കാഞ്ഞങ്ങാട്:(www.evisionnews.in) കാഞ്ഞങ്ങാട് റബ്ബേഴ്‌സില്‍ ലക്ഷങ്ങളുടെ വെട്ടിപ്പ്. കമ്പനി മാനേജിംഗ് ഡയറക്ടറുടെ പരാതിയില്‍ ഡിപ്പോ ഇന്‍ചാര്‍ജിനെതിരെ പണം തിരിമറിക്കും വഞ്ചനക്കും രാജപുരം പോലീസ് കേസെടുത്തു.
കാഞ്ഞങ്ങാട് കോട്ടച്ചേരി ബെസ്റ്റോ കോംപ്ലക്‌സില്‍ പ്ര വര്‍ത്തിച്ചുവരുന്ന കാഞ്ഞങ്ങാട് റബ്ബേഴ്‌സ് എന്ന സ്ഥാപനത്തിന്റെ മാനേജിംഗ് ഡയറക് ടര്‍ കണ്ണൂര്‍ താന സ്വദേശി പി.ഉമ്മറിന്റെ മകന്‍ വി.പി മുഹമ്മദ് മുനീറിന്റെ (56)പരാതിയില്‍ ഹൊസ്ദുര്‍ഗ് ഒന്നാം ക്ലാസ് (ഒന്ന്) കോടതി നിര്‍ദ്ദേശ പ്രകാരം രാജപുരം ഒക്ലാവിലെ കണ്ണന്റെ മകന്‍ കെ.അര്‍ ജുനനെതിരെയാണ് (38) രാജപുരം പോലീസ് കേസെടുത്തത്. സ്ഥാപനത്തിന്റെ ഡിപ്പോ ഇന്‍ ചാര്‍ജായിരുന്ന അര്‍ജുന്‍ 2015 ജൂലൈ 28 ന് മുമ്പും ശേഷവും കമ്പനിയുടെ ശേഖരത്തിലുള്ള കാര്‍ഷീകോല്‍പ്പന്നങ്ങള്‍ വിറ്റ വകയില്‍ അടക്കേ ണ്ട 24,61,103 രൂപ 66 പൈസ വിവിധ ഘട്ടങ്ങളിലായി അടിച്ചെടുത്ത് സ്വന്തം ആവശ്യത്തിനായി ഉപയോഗിച്ച് സ്ഥാപനത്തെ വഞ്ചിച്ചുവെന്നാണ് പരാതി.വെട്ടിപ്പ് ശ്രദ്ധയില്‍ പ്പെട്ടപ്പോള്‍ തന്നെ അനേ്വഷിച്ച് പ്രതിക്ക് കമ്പനി ഡയറക് ടര്‍മാരായ കുറ്റിക്കോലിലെ ഗം ഗാധരന്‍ നായര്‍, വെള്ളരിക്കുണ്ടിലെ ആന്റണി അത്താഴപ്പാ ടം എന്നിവര്‍ നോട്ടീസയച്ചുവെങ്കിലും മറുപടി നല്‍കിയില്ല.
ഇതേതുടര്‍ന്നാണ് മാനേജിംഗ് ഡയറക്ടര്‍ കോടതി യെ സമീപിച്ചത്. കാഞ്ഞങ്ങാട് റബ്ബേഴ്‌സിന്റെ 51 ശതമാനം ഓഹരി റബ്ബര്‍ബോര്‍ഡിനും 49 ശതമാനം റബ്ബര്‍ കര്‍ഷക ര്‍ക്കുമാണ്. ഓരോ കൊല്ലവും 9 അംഗങ്ങളെ ഭരണസമിതിയിലേക്ക് തിരഞ്ഞെടുക്കും. ഇ തില്‍ 5 പേര്‍ റബ്ബര്‍ ബോര്‍ഡ് ഉദേ്യാഗസ്ഥന്മാരും 4 പേര്‍ റ ബ്ബര്‍ കര്‍ഷക പ്രതിനിധികളുമാണ്.
പരപ്പയിലെ വട്ടിപ്പുന്ന ദിവാകരന്‍ നമ്പ്യാര്‍, പടുപ്പി ലെ ജോസ് ജോസഫ് എന്നിവരാണ് കര്‍ഷകരില്‍ നിന്നു ള്ള മറ്റ് രണ്ട് ഡയറക്ടര്‍മാര്‍.
കമ്പനി കടുത്ത സാമ്പത്തി ക പ്രതിസന്ധിയിലാണ്. ഇടപാടുകാര്‍ വന്‍ തുക കുടിശി ക വരുത്തിയതാണ് സാമ്പത്തിക പ്രതിസന്ധിയുടെ കാരണം. മാനേജിംഗ് ഡയറക്ടറു ടെ അനാസ്ഥയാണ് കമ്പനി യെ പ്രതിസന്ധിയിലാക്കിയതെന്നാണ് ഓഹരി ഉടമകള്‍ കുറ്റപ്പെടുത്തുന്നത്. ഇത് സം ബന്ധിച്ചും വൈകാതെ നടപടി ഉണ്ടായേക്കും.

Post a Comment
0 Comments