വയനാട്: (www.evisionnews.in)വയനാട്ടില്‍ കടുവ ഒരാളെ കൊന്നു തിന്നു. നീലഗിരി ജില്ലയില്‍ ദേവര്‍ഷോലയ്ക്കടുത്ത് റോക്ക് വുഡ് എസ്‌റ്റേറ്റിലെ അന്ത്യസംസ്ഥാന തൊഴിലാളിയായ മെഖുവര (48)യാണ് കടുവയുടെ ഭക്ഷണമായത്. ഇയാളുടെ കാലും തലയും ഒഴികെയുള്ള ശരീരഭാഗങ്ങള്‍ കടുവ ഭക്ഷിച്ചു. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. മെഖുവര വീടിനു പുറത്തിറങ്ങിയപ്പോള്‍ കടുവ പിടിക്കുകയായിരുന്നു.
ഇയാളെ കാണാതയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് എസ്‌റ്റേറ്റിന് സമീപത്ത് ശരീരാ ഭാഗങ്ങള്‍ കണ്ടെത്തിയത്. സ്ഥലത്ത് കടുവയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തി. നേരത്തെ ഈ പ്രദേശത്ത് കടുവ രണ്ടു കന്നുകാലികളെ കൊന്നു തിന്നിരുന്നു.

Post a Comment
0 Comments