കാഞ്ഞങ്ങാട്:(www.evisionnews.in) ക്വാര്‍ട്ടേഴ്‌സില്‍ നിന്നും താമസം മാറ്റുന്നതിന് പുതിയ ക്വാര്‍ട്ടേഴ്‌സിന്റെ താക്കോല്‍ വാങ്ങാന്‍ പോയ ഗൃഹനാഥന്‍ തിരിച്ചെത്തിയില്ലെന്ന് പരാതി.
നെല്ലിക്കാട്ടെ ദീപാനിവാസില്‍ ദേവരായയുടെ മകന്‍ ഡി.പ്രസാദിനെ(37)യാണ് മാര്‍ച്ച് നാലുമുതല്‍ കാണാതായത്. നാലിന് രാവിലെ പുതിയ ക്വാര്‍ട്ടേഴ്‌സിന്റെ താക്കോല്‍ വാങ്ങിവരാമെന്ന് പറഞ്ഞ് പുറത്തിറങ്ങിയതായിരുന്നു പ്രസാദ്. ഇതുസംബന്ധിച്ച് പ്രസാദിന്റെ ഭാര്യ സ്മിതയുടെ പിതാവ് കുശാല്‍ നഗറിലെ ഡ്രൈവര്‍ നാഗേഷിന്റെ പരാതിയില്‍ ഹോസ്ദുര്‍ഗ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Post a Comment
0 Comments