Type Here to Get Search Results !

Bottom Ad

തമിഴ് സിനിമാ നടന്‍ ശെല്‍വകുമാര്‍ വാഹനാപകടത്തില്‍ മരിച്ചു

ചെന്നൈ (www.evisionnews.in): തമിഴകത്തിലെ സിനിമാ-സീരിയല്‍ നടന്‍ ശെല്‍വകുമാര്‍ (59) വാഹനാപകടത്തില്‍ മരിച്ചു. ചെന്നൈയിലെ ടി നഗറില്‍ വെള്ളിയാഴ്ച രാത്രിയോടെയാണ് അപകടം. ശെല്‍വകുമാര്‍ സഞ്ചരിച്ചിരുന്ന ബൈക്കിന്റെ സ്പീഡോമീറ്ററിന്റെ വയര്‍ ടയറില്‍ കുടുങ്ങിയാണ് അപകടമുണ്ടായത്. ഒരു പരിപാടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു സംഭവം.

വീഴ്ചയുടെ ആഘാതത്തില്‍ തലക്ക് ഗുരുതരമായി പരിക്കേറ്റ ശെല്‍വകുമാര്‍ അപകടസ്ഥലത്ത് തന്നെ മരിച്ചു. ഒപ്പമുണ്ടായിരുന്ന സുഹൃത്തും നടനുമായ കോവൈ സെന്തിലിനെ ഗുരുതര പരുക്കുകളോടെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഏകദേശം മുന്നൂറോളം ചിത്രങ്ങളില്‍ ശെല്‍വകുമാര്‍ അഭിനയിച്ചിട്ടുണ്ട്. നിരവധി തമിഴ് സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. വിജയകാന്ത് നായകനായ രാമണ്ണ, വിക്രം നായകനായ അന്യന്‍ എന്നിവയാണ് ശെല്‍വകുമാര്‍ അഭിനയിച്ച ശ്രദ്ധേയമായ ചിത്രങ്ങള്‍. ഗീതയാണ് ശെല്‍വകുമാറിന്റെ ഭാര്യ. രണ്ട് പെണ്‍മക്കളുണ്ട്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad