Type Here to Get Search Results !

Bottom Ad

ഉപ്പളയില്‍ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് ദമ്പതികള്‍ മരിച്ചു


ഉപ്പള:(www.evisionnews.in) കാറും ആക്ടിവ സ്‌കൂട്ടറും കൂട്ടിയിടിച്ച് റോഡിലേക്ക് തെറിച്ച് വീണ് ദമ്പതികള്‍ ധാരുണായി കൊല്ലപ്പെട്ടു. കൂടെയുണ്ടായിരുന്ന ഒന്നരവയസ്സുള്ള മകള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഉപ്പളക്കും മഞ്ചേശ്വരത്തിനുമിടയില്‍ ദേശീയപാതയില്‍ ഭഗവതി പെട്രോള്‍ പമ്പിന് സമീപം ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് മുന്നരമണിക്കാണ് അപകടം.
മഞ്ചേശ്വരം പാവൂരിലെ അബ്ദുല്‍ സക്കീര്‍ (28), ഭാര്യ ഹസീന (23)എന്നിവരാണ് മരിച്ചത്. മഞ്ചേശ്വരം പാവൂരിലെ മുട്ടം ഹൗസിലെ മൊയ്തീന്‍ കുഞ്ഞിയുടെ മകനാണ് സക്കീര്‍. കെ.എല്‍ 14.പി 5063 ആക്ടിവ സ്‌കൂട്ടറില്‍ ഉപ്പള ഭാഗത്തേക്ക് വരകയായിരുന്ന ഇവരെ മംഗലാപുരം ഭാഗത്തേക്ക് പോവുകയായിരുന്ന കെ.എല്‍ 14 പി.7472 റിട്‌സ് കാര്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.ഇരുവരുടേയും മൃതദേഹങ്ങള്‍ മംഗല്‍പാടി ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്. ഗുരുതരാമായി പരിക്കേറ്റ പെണ്‍കുഞ്ഞിനെ മാംഗലാപുരത്തേക്ക്മാറ്റി.



Post a Comment

0 Comments

Top Post Ad

Below Post Ad