ചെറുവത്തൂര്‍ (www.evisionnes.in): ജില്ലയിലെ പ്രമുഖ മഹിളാനേതാവും ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡണ്ടുമായിരുന്ന ടി പത്മിനി (70) അന്തരിച്ചു. ബുധനാഴ്ച പുലര്‍ച്ചെ 4.30ന് വടക്കുമ്പാട്ടെ സ്വവസതിയിലായിരുന്നു അന്ത്യം. ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡണ്ട് എം നാരായണന്‍ മാസ്റ്ററുടെ ഭാര്യയാണ്. ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ടും സിപിഎം തൃക്കരിപ്പൂര്‍ ഏരിയാ കമ്മിറ്റി അംഗവുമായിരുന്നു.
മക്കള്‍: ടി രാജീവന്‍ (ദേശാഭിമാനി, കാസര്‍കോട്), ടി മധുസൂദനന്‍, ടി രമേശന്‍, മിനി. മരുമക്കള്‍: രജനി, ശ്രീജ, രജനി, കെ.വി കൃഷ്ണന്‍. സംസ്‌കാരം രാവിലെ 11മണിക്ക് പ്രദേശത്തെ പൊതുശ്മശാനത്തില്‍ നടക്കും.

Post a Comment
0 Comments