കാസര്‍കോട്:(www.evisionnews.in) അന്താരാഷ്ട്ര വനിതാദിനത്തില്‍ ജെ.സി.ഐ. കാസര്‍കോട് വനിതാ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ പരവനടുക്കം സര്‍ക്കാര്‍ വൃദ്ധസദനത്തില്‍ ആരോഗ്യബോധവല്‍ക്കരണ-യോഗ ക്ലാസ് നടത്തി. യോഗ പരിശീലക അംബിക ജയപ്രകാശിന്റെ നേതൃത്വത്തിലാണ് പരിശീലനം നല്‍കിയത്. ജേസീ റെറ്റ് ചെയര്‍പേഴ്‌സണ്‍ നഫീസത്ത് ഷിഫാനി, സൂപ്രണ്ട് കെ.ജെ. രാജു സംസാരിച്ചു. വനിതാ ദിനത്തോടനുബന്ധിച്ച് 'വജൂദ്' എന്ന പേരില്‍ മാര്‍ച്ച് ഒന്നുമുതല്‍ ഒരാഴ്ച നീണ്ടുനിന്ന വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. മേഖലാ പ്രസിഡണ്ട് ടി.എം. അബ്ദുല്‍ മഹ്‌റൂഫ് ഉദ്ഘാടനം ചെയ്തു. നഫീസത്ത് ഷിഫാനി അധ്യക്ഷത വഹിച്ചു. ജെ.സി.ഐ. കാസര്‍കോട് പ്രസിഡണ്ട് മുജീബ് അഹ്മദ്, സക്കീന റഫീഖ്, സലീന സമീര്‍, നുസ്രത്ത് ഫൈസല്‍, ഫാത്തിമ ഹിഷാം പ്രസംഗിച്ചു. പഴയ ബസ്സ്റ്റാന്റ് ജേസീ ഓഫീസില്‍ നടന്ന 'ഘാന ഖസാന' പാചക പരിശീലനത്തിന് ഫൗസിയ ഇര്‍ഷാദ് നേതൃത്വം നല്‍കി.
സ്ത്രീകള്‍ക്കുള്ള മനഃശാസ്ത്ര കൗണ്‍സിലിങ്ങ് പരിപാടിയില്‍ സുമയ്യ ക്ലാസെടുത്തു.
വനിതകളുടെ കരവിരുതില്‍ വിരിഞ്ഞ കരകൗശല വസ്തുക്കളുടെ പ്രദര്‍ശനവും പൊതു ഇടങ്ങളിലെ അതിക്രമങ്ങളെ ചെറുക്കാനുള്ള സ്വയം പ്രതിരോധ പരിശീലനവും പാരന്റിങ്ങ്, ശുചിത്വ ബോധവല്‍ക്കരണ ക്ലാസുകളും നടന്നു.

Post a Comment
0 Comments