Type Here to Get Search Results !

Bottom Ad

ജില്ലാതല ക്രിക്കറ്റ് ടൂര്‍ണമെന്റ് 19മുതല്‍ തളങ്കരയില്‍


കാസര്‍കോട് (www.evisionnews.in): സഫ കാസര്‍കോടിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ജില്ലാതല ക്രിക്കറ്റ് ടൂര്‍ണമെന്റ് മാര്‍ച്ച് 19, 20 തിയതികളില്‍ തളങ്കര ഗവ മുസ്ലിം ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കും. ശനിയാഴ്ച രാവിലെ 10മണിക്ക് ടി.ഇ അബ്ദുള്ള ഉദ്ഘാടനം ചെയ്യും. സിദ്ദീഖ് ചക്കര അധ്യക്ഷത വഹിക്കും. എം ഖമറുദ്ദീന്‍ സ്വാഗതം പറയും. എ അബ്ദുല്‍ റഹ്മാന്‍ മുഖ്യാതിഥിയായിരിക്കും. 

20ന് സാമാപനസമ്മേളനം നഗരസഭാ വൈസ് ചെയര്‍മാന്‍ എല്‍.എ മഹമൂദ് ഹാജി ഉദ്ഘാടനം ചെയ്യും. നൗഫല്‍ തായല്‍ അധ്യക്ഷത വഹിക്കും. രഞ്ജിതാരം മുഹമ്മദ് അസ്ഹറുദ്ദീന്‍, ടി.എ ഷാഫി എന്നിവരെ ചടങ്ങില്‍ ആദരിക്കും.

Post a Comment

0 Comments

Top Post Ad

Below Post Ad