Type Here to Get Search Results !

Bottom Ad

പിണറായിക്കെതിരെ കെ.കെ. രമ ; പിന്തുണക്കാന്‍ യു.ഡി.എഫ്


കോഴിക്കോട്:(www.evisionnews.in) ലാവ്‌ലിന്‍ കേസില്‍ പഠച്ച പണി പതിനെട്ടും പയറ്റിയിട്ടും പിണറായി വിജയന്റെ മുട്ടുമടക്കാതെ മുന്നേറുന്ന പിണറായി വിജയനെ തളച്ചിടാന്‍ യു.ഡി.എഫ് പുതിയ തന്ത്രങ്ങള്‍ മെനയുന്നു. ഒഞ്ചിയത്തെ ടി.പി. ചന്ദ്രശേഖരന്റെ വിധവ കെ.കെ. രമയെ സിപിഎം പൊളിറ്റ്ബ്യൂറോ അംഗംകൂടിയായ പിണറായി വിജയനെതിരെ മല്‍സരിക്കാനാണ് യു.ഡി.എഫിലെ ഒരുവിഭാഗത്തിന്റെ കരുതലോടെയുള്ള കരുനീക്കങ്ങള്‍
പിണറായിയുടെ മണ്ഡലം പ്രഖ്യാപിക്കുന്നതിനു പിന്നാലെ രമയുടെ സ്ഥാനാര്‍ഥിത്വം ആര്‍എംപി പ്രഖ്യാപിക്കുമെന്നാണ് ഏറ്റവും പുതിയ വിവരം. കണ്ണൂര്‍ ജില്ലയിലെ ധര്‍മടം മണ്ഡലമാണ് പിണറായി വിജയനുവേണ്ടി ഇപ്പോള്‍ പാര്‍ട്ടി കണ്ടെത്തിയിരിക്കുന്നത്.ധര്‍മ്മടം മണ്ഡലം സി.പി.എമ്മിന്റെ റെഡ്‌സ്വകയറാണ്.ഇവിടെ മല്‍സരിക്കാന്‍ ആര്‍എംപി നേതൃത്വം ഒരുക്കം തുടങ്ങിയതായാണ് സൂചനകള്‍. 
രമ മല്‍സരിക്കുന്നുണ്ടെങ്കില്‍ പിണറായി വിജയനെതിരെ യുഡിഎഫ് സ്ഥാനാര്‍ഥിയുണ്ടാകില്ലെന്നും അറിയുന്നു.ഇത് മറ്റൊരു ബേപ്പൂര്‍-വടകര മോഡല്‍ സഖ്യമായും രാഷ്ട്രീയ ചരിത്രം സാക്ഷ്യപ്പെടുത്തും. ആര്‍.എം.പിയുടെ ഈ നീക്കങ്ങള്‍ക്ക് ബി.ജെ.പിയുടെ പിന്തുണയും കിട്ടിയേക്കുമെന്നാണ് സൂചനകള്‍.
പിണറായിക്കെതിരായ മല്‍സരത്തിനു രമ മാനസികമായി ഒരുങ്ങിയതായി അവരുമായി അടുത്ത കേന്ദ്രങ്ങള്‍ വിശദീകരിച്ചു. കേരളത്തില്‍ മൊത്തം 20 മണ്ഡലങ്ങളിലാണ് ആര്‍എംപി മല്‍സരിക്കും. ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് രമ ബി.ജി.പി നേതാക്കളേയും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കമുള്ളവരെയും സന്ദര്‍ശിച്ചിരുന്നു.




Post a Comment

0 Comments

Top Post Ad

Below Post Ad