കാസര്‍കോട് (www.evisionnews.in): പൊന്നിന്‍ തളികയില്‍ സീറ്റ് വെച്ച് നീട്ടിയാലും കാസര്‍കോട് മണ്ഡലം വേണ്ടെന്ന് ഐഎന്‍എല്‍ പ്രഖ്യാപനത്തെ തുടര്‍ന്ന് സ്ഥാനാര്‍ത്ഥികളെ തിരയുന്ന കാസര്‍കോട്ടെ സിപിഎമ്മിനെ പരിഹസിച്ച് നവമാധ്യമങ്ങളില്‍ നിറയുന്ന കമന്റുകള്‍ വൈറലാകുന്നു. ഒരു കമനന്റ് ഇങ്ങനെ: ''മുന്നണിയില്‍ എടുത്തില്ലെങ്കില്‍ കുഴപ്പമില്ല, കാസര്‍കോട്ട് മത്സരിക്കാന്‍ മാത്രം പറയരുതെന്ന് ഐഎന്‍എല്‍ കരഞ്ഞു പറഞ്ഞതായി റിപ്പോര്‍ട്ട്''
ഐഎന്‍എല്‍ രൂപീകരിച്ചത് മുതല്‍ കാസര്‍കോട് മണ്ഡലത്തില്‍ ഇടതു മുന്നണി പിന്തുണയോടെ മത്സരിച്ചത് എന്‍.എ നെല്ലിക്കുന്ന് മുതലുള്ള നേതാക്കളായിരുന്നു. നെല്ലിക്കുന്ന് ഉള്‍പ്പെട്ട ഒരു വിഭാഗം മുസ്ലിം ലീഗില്‍ ലയിച്ചപ്പോള്‍ 2011ല്‍ മത്സരിച്ചത് ഐഎന്‍എല്‍ നേതാവ് അസീസ് കടപ്പുറം ആയിരുന്നു. ഫലപ്രഖ്യാപനം വന്നപ്പോഴാണ് എല്‍ഡിഎഫ് ഒന്നടങ്കം ഞെട്ടിപ്പോയത്. കാലാകാലങ്ങളായി തങ്ങള്‍ക്ക് കിട്ടിയ പതിനായിരത്തോളം വോട്ടുകള്‍ അപ്രത്യക്ഷമാവുകയായിരുന്നു. ഈ ഷോക്കില്‍ നിന്ന് കാസര്‍കോട്ടെ എല്‍ഡിഎഫ് മോചിതരായിട്ടില്ല. അതിനിടയിലാണ് ഇക്കുറി കാസര്‍കോട് സീറ്റ് വേണ്ടേ വേണ്ടെന്ന് ഐഎന്‍എല്‍ നേതൃത്വം തുറന്നു പറഞ്ഞത്. ഇതേ തുടര്‍ന്നാണ് ഒരു സ്ഥാനാര്‍ത്ഥിക്ക് വേണ്ടി സിപിഎം നേതൃത്വം പരക്കം പായുന്നത്.


Post a Comment
0 Comments