കാസര്‍കോട്:(www.evisionnews.in)പൊതുജനങ്ങളും സെക്യൂരിറ്റി ജീവനക്കാരും ഉള്‍പ്പടെ സൈനിക യൂണിഫോമുകളോ സൈനികമാതൃകയിലുളള വസ്ത്രങ്ങളോ ധരിക്കരുതെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. പത്താന്‍കോട്ട് വ്യോമസേനാ കേന്ദ്രത്തില്‍ ഉണ്ടായ തീവ്രവാദി ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഈ ഉത്തരവ്. അനധികൃതമായി സൈനിക യൂണിഫോമുകള്‍ ധരിക്കുന്നതും ഇത്തരം യൂണിഫോമുകള്‍ അംഗീകാരമില്ലാത്ത സ്ഥാപനങ്ങള്‍ വില്‍പന നടത്തുന്നതും കര്‍ശനമായി വിലക്കിയിട്ടുണ്ട്. അംഗീകൃത സ്ഥാപനങ്ങള്‍ സൈനിക യൂണിഫോമുകള്‍ വില്‍ക്കുമ്പോള്‍ രജിസ്റ്റര്‍ സൂക്ഷിക്കേണ്ടതാണ്. പത്താന്‍കോട്ടിലുണ്ടായതുപോലുളള ആക്രമണങ്ങള്‍ ഭാവിയില്‍ ഉണ്ടാകാതിരിക്കാന്‍ സുരക്ഷ നടപടികള്‍ ശക്തമാക്കും.

Post a Comment
0 Comments