Type Here to Get Search Results !

Bottom Ad

ബളവന്തടുക്ക-ബീട്ടിയാടി പാലം ഉദ്ഘാടനം ചെയ്തു


മുള്ളേരിയ:(www.evisionnews.in)ദേലംപാടി പഞ്ചായത്തിലെ ബളവന്തടുക്ക-ബീട്ടിയാടിപാലം കെ കുഞ്ഞിരാമന്‍ എം എല്‍ എ (ഉദുമ) ഉദ്ഘാടനം ചെയ്തു. എം എല്‍ എ യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 28 ലക്ഷം രൂപ ചെലവഴിച്ചാണ് പാലം നിര്‍മ്മിച്ചത്. ദേലംപാടി പഞ്ചായത്ത് പ്രസിഡണ്ട് മുസ്തഫ അധ്യക്ഷത വഹിച്ചു. കാറഡുക്ക ബ്ലോക്ക് വൈസ് പ്രസിഡണ്ട് സി കെ കുമാരന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം വത്സല, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നിര്‍മ്മല, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ പി സിന്ധു, സി ഗംഗാധരന്‍, പഞ്ചായത്തംഗങ്ങളായ എ ഷുഹൈബ്, ഉഷ കുമാരി, സെക്രട്ടറി മുഹമ്മദ് അഷ്‌റഫ്, മുന്‍ വൈസ് പ്രസിഡണ്ട് എ ചന്ദ്രശേഖരന്‍, മുന്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഡി എ അബ്ദുളള കുഞ്ഞി എന്നിവര്‍ സംസാരിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ രത്തന്‍ കുമാര്‍ നായിക് സ്വാഗതവും കണ്‍വീനര്‍ ഇ രാഘവന്‍ നന്ദിയും പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad