Type Here to Get Search Results !

Bottom Ad

ഉമര്‍ഖാലിദിനും അനിര്‍ബനും ഉപാധികളോടെ ഇടക്കാല ജാമ്യം

ദില്ലി: (www.evisionnews.in)ജെഎന്‍യു വിഷയത്തില്‍ റിമാന്റിലായിരുന്ന രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് കൂടി ജാമ്യം ലഭിച്ചു. ദില്ലി പാട്യാല ഹൗസ് കോടതിയാണ് ഉമര്‍ഖാലിദിനും അനിര്‍ബാന്‍ ഭട്ടാചാര്യയ്ക്കുമാണ് ജാമ്യം അനുവദിച്ചത്. ഉപാധ്കളോടെയാണ് ആറ് മാസത്തെ ഇടക്കാല ജാമ്യം അനുവദിച്ചത്. ദില്ലി വിട്ടുപോകരുതെന്നും, 25000 രൂപ കെട്ടിവെക്കരുതെന്നുമാണ് ജാമ്യത്തിനുള്ള ഉപാധികള്‍. രാജ്യദ്രോഹം പോലുള്ള കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടരുതെന്നും നിര്‍ദേശമുണ്ട്.
ഇരുവരുടെയും ജാമ്യത്തെ ദില്ലി പോലീസ് എതിര്‍ത്തിരുന്നു. അന്വേഷണം അവസാനഘട്ടത്തിലാണെന്നും ഇടപെടാനാകില്ലെന്നുമായിരുന്നു പോലീസ് വാദം. കഴിഞ്ഞ ഫെബ്രുവരി 23നാണ് ഇരുവരും പോലീസിന് മുന്നില്‍ കീഴടങ്ങിയത്. അഫ്‌സല്‍ ഗുരു അനുസ്മരണ പരിപാടി ചടങ്ങ് സംഘടിപ്പിച്ചത് ഇരുവരുമാണെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ബാധിപ്പിച്ചിരുന്നു. ഇവരാണ് അധികാരികളില്‍ നിന്ന് അനുമതി തേടിയതും, പോസ്റ്ററുകള്‍ അടിച്ചതുമെന്ന കണ്ടെത്തലും പോലീസ് കോടതിയെ ബോധിപ്പിച്ചിരുന്നു. മുഴുവന്‍ കാര്യങ്ങള്‍ക്കും ഉത്തരവാദി ഇരുവരുമാണെന്നും പോലീസ് കോടതിയെ അറിയിച്ചിരുന്നു.
ഉമര്‍ അവസാന വര്‍ഷ ഗവേണ വിദ്യാര്‍ത്ഥിയാണെന്നും, പഠനം പൂര്‍ത്തിയാക്കാന്‍ ആറ് മാസം കൂടിയേയുള്ളൂവെന്നും പ്രതിഭാഗം അഭിഭാഷകര്‍ വാദിച്ചിരുന്നു. അന്വേഷണവുമായി പൂര്‍ണ സഹകരണവും അവര്‍ ഉറപ്പുനല്‍കിയിരുന്നു. സര്‍ക്കാരിനെതിരെയുള്ള വിമര്‍ശനം, രാജ്യദ്രോഹമായി കാണാനാകില്ലെന്നും അവര്‍ പറഞ്ഞു.
മുന്‍പ് രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റിലായ കനയ്യകുമാറിനും ജാമ്യം അനുവദിച്ചിരുന്നു. ഭീകരവാദികളുമായി പോലും ബന്ധമുണ്ടെന്ന് പോലും പോലീസ് പ്രചരിപ്പിച്ചയാളാണ് ഉമര്‍ ഖാലിദ്. കനയ്യയ്ക്ക് പിന്നാലെ ഉമറിനും അനിര്‍ബനും ജാമ്യം ലഭിച്ചതോടെ, ദില്ലി പോലീസിന് കനത്ത തിരിച്ചടിയാണ് ലഭിച്ചിരിക്കുന്നത്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad