Type Here to Get Search Results !

Bottom Ad

ദുല്‍ഖര്‍ കലിപ്പില്‍; കലിയുടെ ട്രെയിലര്‍ പുറത്തിറങ്ങി


കൊച്ചി(www.evisionnews.in)ദുല്‍ഖര്‍ സല്‍മാന്‍-സായ്പല്ലവി ചിത്രം കലിയുടെ ട്രെയിലര്‍ പുറത്തിറങ്ങി. ബാങ്കിലെ കസ്റ്റമര്‍ റിലേഷന്‍ ഓഫീസറായ സിദ്ധാര്‍ത്ഥിന്റെയും ഭാര്യ അഞ്ജലിയുടെയും ജീവിതമാണ് കലി അവതരിപ്പിക്കുന്നത്. ആക്ഷനും പ്രണയത്തിനും തുല്യപ്രധാന്യം കൊടുത്ത് ഒരുക്കുന്ന ചിത്രത്തില്‍ ഭാര്യയും ഭര്‍ത്താവുമായാണ് ദുല്‍ഖറും സായ് പല്ലവിയും എത്തുന്നത്. നീലാകാശം പച്ചകടല്‍ ചുവന്നഭൂമി എന്ന ചിത്രത്തിന് ശേഷം സംവിധായകന്‍ സമീര്‍ താഹിറും ദുല്‍ഖറും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ഹാന്‍മേഡ് ഫിലിംസിന്റെ ബാനറില്‍ ആഷിഖ് ഉസ്മാന്‍, ഷൈജു ഖാലിദ്, സമീര്‍ താഹിര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന കലിയില്‍ സണ്ണി വെയ്ന്‍, ചെമ്പന്‍ വിനോദ്, വിനായകന്‍, സൗബിന്‍ ഷാഹിര്‍ തുടങ്ങിയവരാണ് മറ്റു അഭിനേതാക്കള്‍. കലിയിലെ രണ്ടു ഗാനങ്ങള്‍ നേരത്തെ ബി.കെ ഹരി നാരായണന്റെ വരികള്‍ക്ക് ഗോപി സുന്ദര്‍ ഈണമിട്ട രണ്ട് ഗാനങ്ങളാണ് പുറത്തെത്തിയത്. ജോബ് കുര്യനും ദിവ്യ എസ്. മേനോനുമാണ് ഗായകര്‍.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad